Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 01:38 pm IST
in Kerala
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: എംപി ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കാനായി താന്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2024 ഒക്ടോബര്‍ മുതല്‍ താന്‍ സമര്‍പ്പിച്ച പദ്ധതികള്‍ ഒന്നും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ഭയമാണ് ഇതിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ലോക്‌സഭ-നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ ഇത്തരം സങ്കുചിത രാഷ്‌ട്രീയ നീക്കങ്ങള്‍ മറികടക്കാം. എല്ലാ സമയത്തും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടയില്‍ 900 ദിനങ്ങളാണ് തെരഞ്ഞെടുപ്പിന്റെ പേരില്‍ അപഹരിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിപ്പോകുന്നു. ഫയലുകള്‍ തടസപ്പെടുന്നു. അഞ്ചു മുതല്‍ ഏഴ് ലക്ഷം കോടി വരെ അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മാത്രം ചെലവ് വരുന്നു. രാജ്യവികസനത്തിന് ഉപയോഗിക്കാവുന്ന പണം നഷ്ടമാവുന്നു. ഇതിനുപുറമേയാണ് രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന ചെലവുകള്‍.

പണം കണ്ടെത്താന്‍ വ്യാപാരികളുടെ മേല്‍ നിര്‍ബന്ധിത പിരിവ് അടിച്ചേല്‍പ്പിക്കപ്പെടുന്നു. മുറുക്കാന്‍ കടക്കാരെപ്പോലും ഭീഷണിപ്പെടുത്തുകയാണ്. പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ പരിസ്ഥിതി മലിനീകരണം നടത്തുന്നു. ഒരു തെരഞ്ഞെടുപ്പ് എന്നതിനൊപ്പം തന്നെ പ്രചരണത്തിന്റെ കാര്യത്തിലും മിതത്വം കൊണ്ടുവരണം. പരമാവധി 15 ദിവസം മതി പ്രചാരണം. പ്ലാസ്റ്റിക്ക് ഉപയോഗിക്കരുത്. ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണം വേണം. രാജ്യത്തിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്തേണ്ട പണം നിരര്‍ത്ഥകമായി ചെലവഴിക്കുകയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വികസനം സ്വപ്‌നം കാണുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് അനിവാര്യമാണ്. ദേശീയ തെര. കമ്മീഷന്‍ എല്ലാക്കാലത്തും ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ പിന്നാലെയാണ്. ഇതുമൂലം ഉണ്ടാകുന്ന അനാവശ്യ ചെലവുകള്‍, മനുഷ്യ വിഭവശേഷിയുടെ പാഴ്‌ചെലവ് എന്നിവ ഭീമമാണ്. തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒപ്പമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണ്. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായ ചര്‍ച്ചക്കും ആശയപ്രചരണത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളോടും വിവിധ പ്രസ്ഥാനങ്ങളോടും ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുന്‍ ഡിജിപി ജേക്കബ് തോമസ്, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്, രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജസ്റ്റിന്‍ ജേക്കബ് അധ്യക്ഷനായിരുന്നു.

Tags: MP fund projectskeralamsuresh gopistate government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Kerala

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.