തൃശ്ശൂര്‍: കിഴക്കമ്പലത്ത് അതിക്രമം കാണിച്ചവര്‍ അതിഥികളാണൊ അക്രമണകാരികളാണൊ എന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ഉപഅധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കര്‍ എംബി രാജേഷിന്റെ ഉപദേശം കൊള്ളാം എന്നാല്‍ അക്രമണം നടത്തിയവരില്‍ ബംഗ്ലാദേശി-റോഹിംഗ്യന്‍ അഭയാര്ത്ഥികളുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കാതെ അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞ് കയറ്റകാര്‍ക്കും മൊട്ടയും പാലും നല്‍കണമെന്നാണൊ സ്പീക്കര്‍ പറയുന്നത്. സ്പീക്കറുടെ മത പ്രീണനമാണ് ആദ്യം നിറുത്തേണ്ടത്. കുറ്റവാളികള്‍ ഒന്നും രണ്ടുമല്ല കൂട്ടമായിട്ടാണ് അക്രമണം നടത്തിയതെന്നും ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
ഇന്ന് പോലിസിനെ മര്‍ദ്ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദ്ദിക്കും’ ഇന്ന് പോലീസ് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കും ‘അപ്പോഴും സ്പീക്കര്‍ക്ക് കുഴപ്പം ഒന്നും സംഭവിക്കില്ലായിരിക്കാം’. പക്ഷെ അത് നാട്ടുകാര്‍ക്ക് വെല്ല് വിളിയാണ്. പെരുമ്പാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണ്‍ ആയി മാറി കഴിഞ്ഞു. അരാണ് യഥാര്‍ത്ഥ അതിഥി അന്യ സംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താന്‍ സ്പീക്കറൊ സര്‍ക്കാരോ ഇതുവരെ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടൊ. അത് കൊടുത്തിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാമെന്നും അദേഹം വിമര്‍ശിച്ചു.
അനധികൃത ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്കാര്ക്കും കേരളം തണല്‍ വിരിക്കുന്നത് ഭാവിയില്‍ അപകടകവും സ്ഫോടനാത്മകവുമായ സ്ഥിതി സൃഷ്ടിക്കും. ഒരു മതേതരത്വത്തിനും ജനാധിപത്യത്തിനും ഇത് തടയാന്‍ കഴിയില്ലെന്ന അന്യരാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളിലുടെ തെളിയിക്കപ്പെട്ട യഥാര്‍ത്ഥ്യമാണ്. സ്പീക്കര്‍ വെറുതെ വിടുവായിത്തം പറയാതെ അക്രമികളേയും നുഴഞ്ഞ് കയറ്റക്കാരേയും കണ്ടെത്തി ശക്തമായ നടപടികള്‍ എടുക്കാന്‍ കേരളത്തിലെ ഭരണാധികരികളെ ഉപദേശിക്കണമെന്നും ഗോപാലകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: