പുത്തന്‍ സെലേറിയോയ്ക്ക് മികച്ച ഇന്ധനക്ഷമത നല്കാന് കഴിയുമെന്ന് മാരുതി സുസുക്കി. 26 കീമി/ലി മൈലേജ് നല്കാന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് ഇന്ത്യയിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ കാറുകളേക്കാളും കൂടുതല്‍ ഇന്ധനക്ഷമതയാണെന്നും മാരുതി വ്യക്തമാക്കി. 2021 നവംബര്‍ 10നാണ് നവീകരിച്ച ഹാച്ച്ബാക്ക് വാഹന വിപണയില്‍ എത്തുക.
മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്കും കമ്പനി 24കീമി/ലി മൈലേജ് വാഗ്ദാനം ചെയ്തിരുന്നു. അതുതന്നെയാണ് വാഹന വിപണിയില്‍ ഈ സെഗമെന്റിലെ വാഹനങ്ങളില്‍ വച്ച് മാരുതിയുടെ വിറ്റുവരവ് വര്‍ധിപ്പിച്ചതും. നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍ ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ എന്നിവയ്ക്കും മാറ്റമുണ്ട്.
ഹാര്ടെറ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന പുതിയ മോഡല്‍ കട്ടിയുള്ളതും ഭാരം കുറഞ്ഞതുമായ പ്ലാറ്റ്ഫോം നല്‍കും. പുതിയ മോഡലില്‍ വാഹനത്തിനുള്ളിലെ സ്ഥലസൗകര്യലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി സെലേറിയോ പുത്തന്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഡാഷ്ബോര്‍ഡിലേക്ക് ഒരു പുതിയ ഡിസൈനുമായിയാണ് കാര്‍ വരുന്നത്. കൂടുതല്‍ സവിശേഷതകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യു
ടാറ്റ ടിയാഗോ, ഡാറ്റ്സണ്‍ ഗോ തുടങ്ങിയ കാറുകളോടാകും മാരുതി സുസുക്കി സെലേറിയോയ്ക്ക് വിപണിയില്‍ മത്സരിക്കേണ്ടി വരുക. 2015 മുതല്‍ വാഹന വിപണിയിലുള്ള സെലേറിയോ തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലും ലഭ്യമായിരുന്നു. പക്ഷേ പിന്നീട് അത് നിര്‍ത്തലാക്കി. വരാനിരിക്കുന്ന 2021 മോഡല്‍ സെലേറിയോ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ലഭിക്കുക.
വാഗണ്‍ആറിനെ പോലെ രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളുമായാണ് നവീകരിച്ച ഹാച്ച്ബാക്കിനെ പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ കെസീരീസ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാകും ലഭ്യമാകുക. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 68 ബിഎച്ച്പിയും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.2 ലിറ്റര്‍ എഞ്ചിന് 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
വാഗണ്‍ആറില്‍ കാണുന്നതു പോലെ ദതക പോലുള്ള ടോപ് എന്‍ഡ് മോഡലില്‍ 1.0 ലിറ്റര്‍ എഞ്ചിന് ലഭിക്കില്ല. ഈ രണ്ട് എഞ്ചിന് ഓപ്ഷനുകളും മാനുവലും 5സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനും വാഗ്ദാനം ചെയ്യും. ലോഞ്ചിനുശേഷം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കാന്‍ സാധ്യതയുണട്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനു വേണ്ടിയുള്ള ഒരു മുഖം മിനുക്കലും മാരുതി പദ്ധതിയിടുന്നുണ്ട്. പുതിയ സെലേറിയോയുടെ വില 4.50 ലക്ഷം രൂപയ്ക്ക് മുകളിലാകുമെന്നാണ് പ്രതീക്ഷ. പഴയ സെലേറിയോയ്ക്ക് 4.66 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം പ്രൈസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: