മുംബൈ : നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വാങ്കഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷര്‍ട്ടിന് 70,000-ല്‍ അധികം വിലയും. വാച്ചുകള്‍ക്ക് 25-50 ലക്ഷവും വിലമതിക്കും. സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന് താങ്ങാവുന്നതിനേക്കാള്‍ ഉയര്‍ന്ന ആഢംബര ജീവിതമാണ് വാങ്കഡെയുടേതെന്നാണ് പുതിയ ആരോപണം.
ആഢംബര പൂര്‍ണ്ണമായ ജീവിതമാണ് വാങ്കഡെ നയിക്കുന്നത്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നത്. സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കുക. ആളുകളെ കേസില്‍ കുടുങ്ങി കോടികളാണ് വാങ്കഡെ തട്ടിയെടുത്തിട്ടുള്ളത്. കാര്യങ്ങള്‍ നടപ്പാക്കാന്‍ വാങ്കഡെയ്ക്ക് സ്വകാര്യ സേനയുണ്ട്. ആളുകളെ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ടെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
വാങ്കഡെ ജന്മം കൊണ്ട് മുസ്ലിം ആണെന്നും സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയതായി മാലിക് ഇതിന് മുമ്പും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തന്റെ അച്ഛന് ഹിന്ദുവും അമ്മ മുസ്ലിമുമാണെന്ന് വാങ്കഡെ വ്യക്തമാക്കി. ദേശീയ പട്ടികജാതി കമ്മീഷന് മുന്‍പാകെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം ഹാജരാക്കി. ഇതിനു പിന്നാലെയാണ് നവാബ് മാലിക് പുതിയ പ്രചാരണങ്ങളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: