അരൂര്‍: ക്ഷേത്രം ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ രക്തം വാര്‍ന്ന് മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിക്കേറ്റ് കിടന്നയാളെ അശുപത്രിയിലെത്തിച്ചത് അജയകുമാര്‍. സിഗ്നലിന് സമീപത്തായിരിന്നു അപകടം. ബൈക്കുകളും, കാറും, ബസും മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെട്ടിരിന്നു.ആ സമയത്ത് അജയകുമാര്‍ അവിടെ ഉണ്ടായിരുന്നു.
ആരും എടുത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധ്യതയില്ലെന്ന് കണ്ട അജയകുമാര്‍ അതു വഴി വന്ന വാഹനത്തില്‍ ഓട്ടോറിക്ഷ ജീവനക്കാരുടെ സഹാത്തോടെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിന്നു.മാത്രമല്ല വസ്ത്രം മുഴുവനും രക്തമായിന്നതിനാല് തിരിച്ച് വരാന്‍ പറ്റാതെയായി.
റോഡില്‍ രക്തത്തില്‍ മുങ്ങിയ വസ്ത്രം കണ്ട് കാര്യം തിരക്കിയ പ്രൈവറ്റ് ബസ് ജീവനക്കാരാണ് അജയകുമാറിനെ വീട്ടില്‍ എത്തിച്ചത്. അപകടത്തില്‍ പെട്ട സ്ത്രീയുടെ ടാഗില്‍ നിന്നാണ് എരമല്ലൂര്‍ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആണെന്ന് വ്യക്തമായത്. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്ക് ഉണ്ടന്നാണ് അറിയാന്‍ കഴിഞ്ഞത്.അപകട നില തരണം ചെയ്തായി അറിയാന്‍ കഴിഞ്ഞു.
സ്വന്തം ശരീത്തിന്റെ ബുദ്ധിമുട്ടുകള്‍ നോക്കാതെ ഈ കോവിഡ് കാലത്ത് ഒരു മനുഷ്യജീവന് രക്ഷിക്കാന്‍ സന്ദര്‍ഭോചിതമായ ഇടപെടലാണ് അജയകുമാര്‍ നടത്തിയത്. കുറച്ചു നാള് മുന്‍പ് സുഹൃത്തിന്റെ അച്ഛന് മരിച്ചപ്പോള്‍ പന്തല്കാരെ സഹായിക്കാന്‍ എത്തിയതിനിടെ മുകളില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അജയകുമാര്‍. രണ്ടു മാസത്തോളം ബഡ് റെസ്റ്റായിരിന്നു. പിന്നീട് ഭാര്യയുടേയും മറ്റുള്ളവരുടേയും സഹായത്താല്‍ ജീവിതം വീണ്ടെടുത്ത് വരികയായിരിന്നു. ഇലക്ട്രീഷനായ അജയകുമാര്‍ അടുത്തിടെയാണ് ജോലിക്കു പോയി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: