തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണബാങ്ക് വായ്പ്പാ തട്ടിപ്പിനെതിരെ പ്രതിഷേധിച്ചയാളെ പുറത്താക്കി സിപിഎം. വായ്പ്പാ തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ നീക്കുകയായിരുന്നു. സിപിഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടേതാണ് നടപടി.
കോടികളുടെ വായ്പ്പാ തട്ടിപ്പിനെതിരെ സുജേഷ് ശബ്ദം ഉയര്‍ത്തുകയും ഇതിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടി സുജേഷ് കണ്ണാട്ടിനെതിരെ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പ്രതികള്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും പേരുകളില്‍ വ്യാജ ഒപ്പിട്ടും മറ്റും കോടികള്‍ വായ്പ്പയായി എടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
24ല്‍ അധികം ആളുകള്‍ക്കാണ് ഒരേ ആധാരത്തിന്മേല് വായ്പ്പയെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: