കോപ്പന്‍ഹേഗ്: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഹോളണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ഹോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മെംഫിസ് ഡീപേയും ഡെന്‍സല്‍ ഡംഫ്രൈസുമാണ് ഗോളുകള്‍ നേടിയത്.
തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് സി യില്‍ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഹോളണ്ട്് ഉക്രെയിനെ തോല്‍പ്പിച്ചിരുന്നു.
ഉക്രെയ്നെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ നേടിയ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞുകളിച്ച ഹോളണ്ട് അവസാന നിമിഷണമാണ് വിജയത്തിലേക്ക് പിടിച്ചുകയറിയത്. എന്നാല്‍ ഓസ്ട്രിയക്കെതിരെ അവര്‍ ഈ പിഴവ് ആവര്‍ത്തിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഹോളണ്ട് ഇരു പകുതികളിലുമായി ഓരോ ഗോള്‍ നേടി വിജയത്തിലേക്ക് കയറുകയായിരുന്നു.
കളിയുടെ പതിനൊന്നാം മിനിറ്റില്‍ ഹോളണ്ട് ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ മെംഫിസ് ഡീപേയാണ് സ്കോര്‍ ചെയ്തത്്. അറുപത്തിയാറാം രാജ്യാന്തര മത്സരം കളിക്കുന്ന ഡീപേയുടെ 27-ാം ഗോളാണിത്. ബോക്സിനകത്ത്്് വച്ച് ഡെംഫ്രൈസിനെ ഓസ്ട്രിയന്‍ താരം അല്‍ബ ഫൗള്‍ ചെയ്തതിനാണ് റഹറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചത്. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു.
അറുപത്തിയേഴാം മിനിറ്റില്‍ ഹോളണ്ട് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഡെംഫ്രൈസാണ് ലക്ഷ്യം കണ്ടത്. ഡോണ്യെല് മലേന് നല്കിയ പാസ് ഡെംഫ്രൈസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. യൂറോ 2020 ല്‍ ഡെംഫ്രൈസിന്റെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തില്‍ ഉക്രെയിനെതിരെ ടീമിന്റെ വിജയഗോള്‍ നേടിയത്് ഡെംഫ്രൈസായിരുന്നു.
ഏഴു വര്‍ഷത്തിനുശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന ഹോളണ്ട് ഈ വിജയത്തോടെ യൂറോയുടെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രിയയുടെ സാധ്യത മങ്ങി. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ഉക്രെയിന് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നു.
ബെല്‍ജിയവും കടന്നു ഗ്രൂപ്പ് ബിയില്‍ നിന്ന്് ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം മത്സരത്തില്‍ ഡെന്മാര്ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്്പ്പിച്ചാണ് ലോക ഒന്നാം നമ്പറായ ബെല്‍ജിയം അവസാന പതിനാറ് ടീമുകളില്‍ ഒന്നായത്.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ബെല്‍ജിയം ശക്തമായ തിരിച്ചുവരവിലൂടെയാണ് ഡെന്മാര്ക്കിനെ മറികടന്നത്. ഹസാര്‍ഡ്, കെവിന് ഡി ബ്രൂയിന് എന്നിവരാണ് ഗോളുകള്‍ നേടിയത്. പോള്‍സണാണ് ഡെന്മാര്ക്കിന്റെ ഏക ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: