തിരുവനന്തപുരം: പത്താനംപുരം പാടത്ത് നടന്നത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനമെന്ന് റിപ്പോര്‍ട്ട്. പത്താനപുരത്തെ പാട്, മാങ്കോട്, ഏനാദിമംഗലം പ്രദേശങ്ങള്‍ എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണ്. പുനലൂര്‍-കോന്നി നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വനംവകുപ്പിന്റെ അധീനതയിയുള്ള കശുവണ്ടി തോട്ടത്തിലായിരുന്നു പരിശീലനം. ഏക്കര്‍ കണക്കിന് വരുന്ന തോട്ടത്തിന്റെ ഭൂരിഭാഗവും കാടാണ്.
ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായും യോഗം ചേര്‍ന്നതായും തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പത്താനപുരം പോലീസിനെ പോലും അറിയിക്കാതെ ക്യൂബ്രാഞ്ച് സംഘം പാടത്ത് എത്തി പ്രദേശം നിരീക്ഷിച്ച് മടങ്ങിയിരുന്നു. പിടിയിലായ ആളില്‍ നിന്നു ലഭിച്ച വിവരപ്രകാരം ദക്ഷിണ കേരളത്തില്‍ സജീവമായ ആര്‍എസ്എസ്-ബിജെപി നേതാക്കളെ ലക്ഷ്യമിടാനും നിരന്തരം നിരീക്ഷിക്കാനും പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന് ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ജിതിന് പത്തനാപുരത്ത് എത്തി നാടിനെ അവഹേളിക്കുന്നു എന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, അന്ന് ജിതിന് പറഞ്ഞതെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ നടത്തിയ സ്ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തിയ സംഭവം. തമിഴ്നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല.
അന്ന് പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനത്തിന് എത്തിച്ച സ്ഫോടകവസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. രാജ്യസുരക്ഷയെ കാര്യമായി ബാധിക്കുന്ന വിഷയത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് പാടം സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: