തിരുവനന്തപുരം: സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിനൊടുവില്‍ വകുപ്പുകളില്‍ മാറ്റം. വനം, വൈദ്യുതി, ഗതാഗതം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്കി. ഇതില്‍ എന്‍സിപിയില്‍ നിന്ന് ഗതാഗതം എടുത്തുമാറ്റി ജനാധിപത്യ കോണ്‍ഗ്രസിന് നല്‍കിയതില്‍ പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തി. തദ്ദേശവകുപ്പ് കൂടാതെ എക്സൈസ് കൂടി എ.വി. ഗോവിന്ദന് നല്കി. ദേവസ്വം വകുപ്പ് കെ.രാധാകൃഷ്ണന് ആണ്. വി.ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം.
മന്ത്രിമാരും ധാരണയായ വകുപ്പുകളും –
- പിണറായി വിജയന്– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
- കെ.എന്‍. ബാലഗോപാല്‍ – ധനകാര്യം
- വീണ ജോര്‍ജ്– ആരോഗ്യം
- പി. രാജീവ്– വ്യവസായം
- കെ.രാധാകൃഷണന്– ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
- ആര്.ബിന്ദു– ഉന്നത വിദ്യാഭ്യാസം
- വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍
- എം.വി. ഗോവിന്ദന്– തദ്ദേശസ്വയംഭരണം, എക്സൈസ്
- പി.എ. മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം
- വി.എന്‍. വാസവന്– സഹകരണം, രജിസ്ട്രേഷന്
- കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി
- ആന്റണി രാജു– ഗതാഗതം
- എ.കെ. ശശീന്ദ്രന്– വനം വകുപ്പ്
- റോഷി അഗസ്റ്റിന്– ജലവിഭവ വകുപ്പ്
- അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം
- സജി ചെറിയാന്– ഫിഷറീസ്, സാംസ്കാരികം
- വി. അബ്ദുറഹ്മാന്– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
- ജെ.ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
- കെ.രാജന്– റവന്യു
- പി.പ്രസാദ്- കൃഷി
- ജി.ആര്. അനില്‍– സിവില്‍ സപ്ലൈസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: