ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 32 ലക്ഷത്തില്‍ അധികം ആളുകളാണ് ചികിത്സയില്‍ ഉള്ളത്. ഒമ്പത് ദിവസം കൊണ്ടാണ് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായത്.
24 മണിക്കൂറിനിടെ 3523 പേര് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ മാത്രം 69 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
1,91,64,969 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപ്പെട്ടിട്ടുണ്ട്. ഇതില്‍ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേര് രോഗമുക്തി നേടി. നിലവില്‍ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏ്റ്റവും കൂടുതല്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തുടനീളം 15,49,89,635 പേര് ഇതിനോടകം വാക്സിന് സ്വീകരിച്ചു. 28,83,37,385 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: