ന്യൂദല്‍ഹി: കോവിഡ് കേസുകളില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഹരീഷ് സാല്‍വേ പിന്മാറേണ്ടിവന്നത് ദൗര്‍ഭാഗ്യകരമെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷക അനുരാധ ദത്ത്. സുപ്രീംകോടതിയില്‍ രാഷ്ട്രീയം കളിക്കപ്പെടുന്നുവെന്നും അനുരാധ വിമര്‍ശിച്ചു. ചില സീനിയര്‍ അഭിഭാഷകര്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് കോവിഡ് കേസുകളില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹരീഷ് സാല്‍വേ പിന്മാറിയത്.
കോവിഡ് പ്രശ്നത്തില്‍ കേന്ദ്രത്തിന് ഓരോ ഹൈക്കോടതികള്‍ക്കും ഉത്തരം കൊടുക്കാന്‍ പ്രായോഗികമായി കഴിയാത്ത കാര്യമാണെന്നും അനുരാധ ചൂണ്ടിക്കാട്ടി. കേന്ദ്രത്തെ ഈയിടെ കോവിഡ് അതിവ്യാപനം ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ആറ് ഹൈക്കോടതികളിലാണ് കോവിഡ് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് അനുരാധ ദത്തിന്റെ മറുപടി.
‘ഹരീഷ് സാല്‍വേയെ സഹായിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി എന്നോട് നിര്‍ദേശിച്ചിരുന്നു. ഞാന്‍ കരുതുന്നത് വ്യത്യസ്തമായ കാരണങ്ങള്‍ക്കായി ഇവിടെ രാഷ്ട്രീയം കളിക്കപ്പെടുകയാണെന്നാണ്,’ അനുരാധ പ്രതികരിച്ചു.
സാല്വേയെപ്പോലെ ഒരു വലിയ അഭിഭാഷകനായി തിളങ്ങാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായ പലര്‍ക്കും സാധിച്ചില്ല. അതുകൊണ്ട് സാല്‍വേയെ സംബന്ധിച്ച് എന്ത് വന്നാലും അത് പ്രശ്നമാക്കി മാറ്റുകയാണ് അവര്‍. സുപ്രീംകോടതിയുടെ പരിസ്ഥിതി ബെഞ്ചില്‍ 10-15 വര്‍ഷക്കാലം അമിക്കസ് ക്യൂറിയായി ഇരുന്ന വ്യക്തിയാണ് ഹരീഷ് സാല്വേയെന്നും അനുരാധ പറഞ്ഞു. അന്ന് താന്‍ ഡയറക്ടറായി ഇരുന്ന കമ്പനി തന്നെ നിയമം പാലിക്കാത്തതിന്റെ പേരില്‍ പൂട്ടിച്ചയാളാണ് സാല്വേയെന്നും അനുരാധ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് ഓക്സിജന്‍, രക്ഷാമരുന്നുകള്‍ എന്നീ പ്രശ്നങ്ങളില്‍ മാത്രമാണ് സുപ്രീംകോടതി ദേശീയ തലത്തില്‍ ഇടപെടാന്‍ പോകുന്നത്. എന്തായാലും കേന്ദ്രത്തിന് ഓരോ ഹൈക്കോടതികള്‍ക്കും ഉത്തരം കൊടുക്കുക എന്ന പ്രായോഗികമായി കഴിയാത്ത കാര്യമാണെന്നും അനുരാധ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: