ലണ്ടന്‍: ഇപ്പോഴത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി യൂറോപ്പിലെ വന്‍കിട ടീമുള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെച്ചൊല്ലി വിവാദം പുകയുന്നു. പ്രീമിയര്‍ ലീഗ് ടീമുകളായ ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം , ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്്റ്റര്‍ യുണൈറ്റഡ്് ലാലിഗ ടീമുകളായ റയല്‍ മാഡ്രിഡ്് , ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, സീരി എ ടീമുകളായ യുവന്റസ് , എസി മിലാന് എന്നീ ടീമുകളൊക്കെ സൂപ്പര്‍ ലീഗുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജര്മന്സ് സൂപ്പര്‍ ലീഗുമായി സഹകരിക്കില്ല. ജര്‍മന്‍ ടീമുകളും സൂപ്പര്‍ ലീഗുമായി സഹകരിക്കില്ല.
അനുമതി കൂടാതെ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കരുതെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പ്് നല്കി. സൂപ്പര്‍ ലീഗില്‍ നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ ലീഗുമായി സഹകരിക്കുന്ന ടീമുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുവേഫയും വ്യക്തമാക്കി.
യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിന് ബദലായി സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാനുള്ള നീക്കത്തെ യുവേഫ അപലപിച്ചു. സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ആഭ്യന്തര ലീഗില്‍ വിലക്ക് എര്പ്പെടുത്തുമെന്ന്് യുവേഫ വ്യ്ക്തമാക്കി.
വര്‍ഷന്തോറും യൂറോപ്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കും. ഓരോ വര്‍ഷവും യോഗ്യത നേടിയ എത്തുന്ന അഞ്ചു ടീമുകളും പതിനഞ്ച് സ്ഥിരാംഗങ്ങളും അടക്കം ഇരുപത് ടീമുകളാണ് മത്സരിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഇരുപത്് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. പിന്നീ്ട് ചാമ്പ്യന്‍സ് ലീഗിന്റെ മാതൃകയിലാണ്് മത്സരങ്ങള്‍ നടക്കുക. മെയ് മാസത്തില്‍ ഫൈനല്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: