തിരുവനന്തപുരം: പി. പരമേശ്വര്‍ജി സ്മാരകപ്രഭാഷണം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് 5ന് കവടിയാര്‍ ഉദയ്പാലസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അദ്ധ്യക്ഷത വഹിക്കും. ‘രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ വൈചാരികപാരമ്പര്യത്തിന്റെ സ്വാധീനം: പി. പരമേശ്വരന് ഈ കാലഘട്ടത്തിന്റെ മാതൃക’ എന്ന വിഷയം ഉപരാഷ്ട്രപതി അവതരിപ്പിക്കും. പി. പരമേശ്വര്‍ജിയുടെ ഒന്നാം ശ്രാദ്ധദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ആമുഖഭാഷണം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എ, വിചാരകേന്ദ്രം ജനറല്‍സെക്രട്ടറി സുധീര്‍ബാബു, സംസ്ഥാനസമിതിയംഗം ഡോ:കെഎന്‍. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സന്നിഹിതരാകും.
വരും വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയതലത്തിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സ്മാരകപ്രഭാഷണങ്ങളെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ:സി.വി. ജയമണി, കെ.വി. രാജശേഖരന്, രഘുവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: