തൃശൂര്‍: കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വിജയിച്ചു. അടാട്ട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര് കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ച തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ വാര്‍ഡുകളില്‍ എതിര് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലും യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മത്തെ കടമ്പൂര് പഞ്ചായത്തില്‍ യുഡിഎഫ് ആണ് നേട്ടമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: