കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ച ആര്‍. ബിന്ദു എന്റെ ഭാര്യയായതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘന്‍. കോളജിലെ ഏറ്റവും സീനിയറാണ് ഭാര്യയെന്നും മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാര്യയെ കുറിച്ചൊരു സംവാദം ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. കാരണം അവര്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ജെ.എന്‍.യുവില്‍ ഗവേഷണം നടത്തി. അതുകഴിഞ്ഞ് നാട്ടിലെത്തി ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ആ കോളജിലെ ഏറ്റവും സീനിയര്‍ ആയ അധ്യാപികയാണ്. അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ ഇരുത്താന്‍ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ല. എന്റെ ഭാര്യ ആയതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരള വര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി ആര്‍ . ബിന്ദുവിനെ നിയമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. ആര്‍.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രൊഫ.എ.പി. ജയദേവന്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് ജയദേവന്റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സ്വീകരിച്ചു. പകരം ചുമതല പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: