കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഢനവും അക്രമവും സംസ്കാരിക കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പിണറായി പടന്നക്കരയില്‍ ആദ്യകാല കമ്യൂണിസ്റ്റുകാരനും അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുകയും ചെയ്ത പടന്നക്കരയിലെ വലിയ പുനത്തില്‍ രാജന് എന്ന മുന്‍ കാല കമ്യൂണിസ്റ്റ്കാരന്റെ കുടുംബത്തോട് സഖാക്കള്‍ കാട്ടിയ നെറികേട് മറ്റു കമ്മ്യൂണിസ്റ്റുകാരായ സാധാരണക്കാര്‍ക്ക് പാഠമാണ്. സ്ഥലം കയ്യേറി അനുവാദമില്ലാതെ സിപിഎം സംഘം റോഡ് നിര്‍മ്മിച്ചതിനെ എതിര്‍ത്തതിന്റെ പേരില്‍ ലളിതയെന്ന കുടുംബനാഥയേയും ഗര്‍ഭിണിയായ യുവതിയേയും യാതൊര ലജ്ജയുമില്ലാതെ സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമകാരികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് തയ്യാറായില്ല. കൂടാതെ ഇത്രയും വലിയ അതിക്രമം സ്ത്രീകള്‍ക്കെതിരെ നടന്നിട്ടും ഒരു കേസ് പോലും രജിസ്ട്രര്‍ ചെയ്യാന്‍ പിണറായി പോലിസ് തയ്യാറായിട്ടില്ല. സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തിന് ഉത്തരവാദികളായ കുറ്റവാളികളെ കണ്ടെത്തി പോക് സോ വകുപ്പ് ചുമത്തി എത്രയും വേഗം കേസേടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ പയ്യന്നൂര്‍ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കിയ സംഭവവും ജില്ലയില്‍ ഉണ്ടായി.സംഭവത്തില്‍ ഉള്‍പ്പെട്ട 8 പ്രതികളെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട വരില്‍ ഏഴു പേരും ഡിവൈഎഫ്ഐ അംഗങ്ങളാണ്. ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പ്രതികള്‍ മയക്ക് മരുന്ന് ലോബികളുമായി വളരെ വലിയ ബന്ധമുള്ളവരാണ്. അറസ്റ്റിലായവര്‍ മേഖലയിലെ പല പെണ്‍കുട്ടികളേയും ചതിയില്പ്പെടുത്താന് ശ്രമം നടത്തിയിരുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. പീഢനത്തിനിരയായ കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്താതെ സ്വകാര്യ അനാഥാലയത്തിലാണ് കൊണ്ടുപോയത് ദുരൂഹമാണ്. കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റു ചെയ്യുകയും ഇവരുടെ കഴിഞ്ഞകാല ചെയ്തികള്‍ അന്വേഷണ വിധേയമാക്കണം. കേരളത്തിലും പ്രത്രേ്യകിച്ച് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമം കയ്യിലെടുത്ത് സ്ത്രീകള്‍ക്കെതിരേയും കമ്മ്യൂണിസ്റ്റ് ഇതര സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെയും നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: