കൊല്ലം: പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മനു യുവതിയുടെ കുടുംബത്തോടു മാപ്പു പറയുന്നതായുള്ള വീഡിയോ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ഇയാളാണെന്ന് പൊലീസ് കരുതുന്നു. ആത്മഹത്യാ പ്രേരണയുടെ പേരിലാണ് കസ്റ്റഡിയിലെടുത്തത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പി.ജി മനുവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവതി ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത്. മനു ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നു തോന്നുന്ന വിധമുള്ള വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ മനുവിന് വലിയ ആഘാതമായി. യുവതിയുടെ ഭര്‍ത്താവ് വീഡിയോ മുന്‍നിര്‍ത്തി നിരന്തരം മനുവിനെ ബ്‌ളാക്ക് മെയില്‍ ചെയ്തിരുന്നുവെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: