ന്യൂദല്‍ഹി: യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഇന്ത്യയ്ക്ക് അനുഗ്രഹമാകുമോ? ചൈനയില്‍ ഉല്പാദിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഉയര്‍ന്ന വ്യാപാരച്ചുങ്കം ഏര്പ്പെടുത്താന്യുഎസ് തീരുമാനിച്ചാല്‍ അത് ഇന്ത്യയ്ക്ക് അനുഗ്രഹമാകുമെന്ന് കരുതുന്നു. ചൈനയില്‍ നിന്നുള്ള മോട്ടറോള പോലുള്ള കമ്പനികളും തെക്കന്‍ കൊറിയയില്‍ നിന്നുള്ള സാംസങ്ങ് പോലുള്ള കമ്പനികളും അതോടെ ഇന്ത്യയില്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം കൂട്ടും. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നികുതി വരുമാനം കൂട്ടാനും സഹായകരമാകും. മാത്രമല്ല, വിവിധ ഉല്പന്നങ്ങളുടെ നിര്‍മ്മാണകേന്ദ്രമായ രാജ്യം എന്ന ഇന്ത്യയുടെ പേര് വിദേശരാജ്യങ്ങളില്‍ പരക്കാനും ഇത് സഹായകരമാകും. അത് മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ബ്രാന്റിന് കരുത്ത് പകരും.
അങ്ങിനെയെങ്കില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപ്ലാദനം കൂട്ടുകമെന്ന് സാംസങ്ങും മോട്ടറോളയും പ്രഖ്യാപിച്ചിരിക്കുകയാണ്. മോട്ടറോള അവരുടെ ഉല്പാദനം 1.3 കോടിയില്‍ നിന്നും 2.3 കോടിയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ചൈനീസ് കമ്പനിയായ ലെനോവോയുടെ ഭാഗമാണ് മോട്ടറോള. നേരത്തെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു മോട്ടറോള.
അതുപോലെ തെക്കന്‍ കൊറിയയില്‍ നിന്നുള്ള സാംസങ്ങ് കമ്പനിയും അവരുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. സാംസങ്ങ് ഫോണുകള്‍ വികസിപ്പിക്കുന്ന ഗവേഷണകേന്ദ്രം ഇന്ത്യയില്‍ ബെംഗളൂരുവിലാണ്. പുതിയ സാംസങ്ങിനെ എഐ മോഡല്‍ വികസിപ്പിച്ചത് ബെംഗളൂരുവിലെ ഗവേഷണ കേന്ദ്രമാണ്. അതുപോലെ സാംസങ്ങ് അവരുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനവും അവരുടെ നോയിഡയിലെ ഫാക്ടറിയില്‍ നിന്നാണ് നടത്തുന്നത്. വിയറ്റ്നാമിലെ പല ഫോണ്‍ ഉല്പാദന കേന്ദ്രങ്ങളും ഇന്ത്യയിലേക്ക് മാറ്റി. മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക ഉല്പാദനബന്ധിത ഉത്തേജക ഫണ്ടും സാംസങ്ങിന് നല്‍കിയിരുന്നു. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയെ ശക്തിപ്പെടുത്തുകയാണ്.
ആപ്പിള്‍ കമ്പനി ഇപ്പോള്‍ അവരുടെ ഐ ഫോണ്‍ നിര്‍മ്മാണത്തിന്റെ 25 ശതമാനവും ഇന്ത്യയിലാണ് നടത്തുന്നത്. 2200 കോടി ഡോളറിന്റെ ഐ ഫോണാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ആപ്പിളും സാംസങ്ങുമാണ് യുഎസ് വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ഫോണുകള്‍. അതിന് പിന്നിലാണ് മോട്ടറോളയും ഗൂഗിള്‍ ഫോണുകളും. ഇത് കഴിഞ്ഞേ ചൈനീസ് ബ്രാന്റുകളായ ഷവോമി തുടങ്ങിയ ബ്രാന്റുകള്‍ക്ക് സ്ഥാനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: