തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന് മേജര്‍ രവി. രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘കുമ്മനംജിക്കെതിരായ നടപടിയെ ഞാന്‍ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്’ എന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് ഹരികൃഷ്ണന് നമ്പൂതിരി. പണം തട്ടിയതുമായി ബന്ധപ്പെട്ട് താന്‍ കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഹരികൃഷ്ണന് നമ്പൂതിരി വെളിപ്പെടുത്തി.
പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി തന്റെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തെന്നതാണ് ഹരികൃഷ്ണന്റെ പരാതി. എന്നാല്‍ താന്‍ നല്കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ലെന്നും ഹരികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: