ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ കന്നി കിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ഇറങ്ങുന്നു. കലാശപ്പോരാട്ടത്തില്‍ നാളെ അവര്‍ മുന്‍ ചാമ്പ്യന്മാരും ജര്‍മന്‍ ശക്തികളുമായ ബയേണ്‍ മ്യൂണിക്കുമായി കൊമ്പുകോര്‍ക്കും. രാത്രി 12.30 നാണ് കിക്കോഫ്.
ഇതാദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ബയേണിനെ വീഴ്ത്തി ചരിതം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പിഎസ്ജി ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയുമാണ് പിഎസ്ജിയുടെ കരുത്ത്.
മറ്റൊരു ജര്‍മന്‍ ടീമായ ആര്‍ബി ലീപ്സിംഗിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക തകര്‍ത്താണ് പിഎസ്ജി കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
നിലവിലെ ബുന്ദസ് ലിഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് ബയേണിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: