ചെറുതോണി: മഴക്കാലം ആരംഭിച്ചതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിലനില്ക്കുമ്പോഴും മാലിന്യം നീക്കം ചെയ്യുന്നതിനോ സംസ്‌കരിക്കുന്നതിനോ നടപടിയില്ല. മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമില്ലാതായതോടെ റോഡിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും തെരുവ് നായ്‌ക്കല്‍ മാലിന്യം കടിച്ച് വലിച്ച് കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.
ജില്ലാ ആസ്ഥാന ടൗണായ ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പന്‍, വാഴത്തോപ്പ് എന്നിവിടങ്ങള്‍ പൊതുമാലിന്യങ്ങള്‍ തള്ളുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഴത്തോപ്പ് പഞ്ചായത്ത് പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച വെയിസ്റ്റ് ബിന്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. മുന്‍പ് ടൗണുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാത് ദിവസം നീക്കം ചെയ്യുകയും ചെറുതോണി അണക്കെട്ടിന് സമീപമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിക്കുകയും ചെയ്തിരുന്നു.
പുതിയ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാത്തതിനാല്‍ ആഹാര മാലിന്യങ്ങള്‍ ഉള്‍പ്പെടെ തുറസായ ഇടങ്ങളില്‍ നിക്ഷേപിക്കുന്ന അവസ്ഥയാണ്. 100 കണക്കിനുപേര്‍ നിത്യോപയോഗത്തിന് ഉപയോഗിക്കുകയും മറ്റും ചെയ്യുന്ന ചെറുതോണി പുഴയിലേക്കും പെരിയാറിലേക്കും മറ്റ് ജലസ്രോതസുകളിലേക്കുമാണ് ഈ മാലിന്യം ഒഴുകി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: