ആലപ്പുഴ: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാ ഗാന്ധി ഫാസിസത്തിന്റെ ലക്ഷണമൊത്ത ഭരണാധികാരിയായിരുന്നുവെന്നത് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്പത്തി അഞ്ചാം വാര്‍ഷികദിനാചരണ ഭാഗമായി ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ‘ അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍’ എന്ന വിഷയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സംഘടന എന്ന നിലയില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഭാരതമാകെ നേതൃത്വം നല്‍കിയത് സംഘപ്രവര്‍ത്തകരാണ്. അടിയന്തരാവസ്ഥയില്‍ സംഘം നിരോധിച്ചു. സംഘം പിരിച്ചുവിട്ടതായി സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്രത്തിന് വേണ്ടി പോരാട്ടങ്ങള്‍ നടത്തണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടു. അന്‍പത്തിഅയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ സത്യാഗ്രഹത്തിലൂടെ അറസ്റ്റിലായി. പിന്നിട് കൂടുതല്‍ പേര്‍ പങ്കെടുത്തത് പഞ്ചാബിലെ അകാലിദള്‍ ആണ് പതിമൂവായിരം പേര്‍. ബാക്കി മുഴുവന്‍ സംഘടനകളും ചേര്‍ന്ന് ആകെ മുവായിരം പേര്‍ മാത്രമാണ് അറസ്റ്റ് വരിച്ചത്. ആര്‍ക്കും ഇത് പരിശോധിക്കാനാകുന്നതാണ്.
കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ കരുണാകരന്റെ പോലീസ് മര്‍ദ്ദനത്തില്‍ ജീവിക്കുന്ന രക്തസാക്ഷികളായി. സ്വന്തം മകനെ പോലീസ് പിടിക്കുമ്പോഴും ഒളിവില്‍ കഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച അമ്മമാര്‍ , കുടുംബത്തില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ അനുഭാവികള്‍ ഇങ്ങനെ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ സംഘപ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. അടിയന്തരാവസ്ഥക്ക് ശേഷം വടക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര നേതാക്കന്മാര്‍ വിജയിച്ചു. എന്നാല്‍ പ്രബുദ്ധര്‍ എന്നവകാശപ്പെടുന്ന കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചുവെന്നതും ചരിത്രമാണ്, അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം പ്രസിഡന്റ് ഡോ: എം മോഹന്‍ദാസ് അദ്ധ്യക്ഷനായി. ജന: സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ഓര്‍ഗനൈസിങ ്‌സെക്രടറി വി. മഹേഷ്, സെക്രട്ടറി ജെ. മഹാദേവന്‍, അഞ്ജനാ ദേവി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: