ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശമവുമായി സിപിഐ വീണ്ടും. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിഷം കലര്‍ത്തുന്നതായും, ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്തണമെന്നും ജനയുഗം ജനറല്‍ മാനേജരും, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി.ആര്. ജോസ് പ്രകാശ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു. തോമസ് ഐസക്കിന്റെ വലംകൈയായ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ഗോപകുമാറിനെതിരെയാണ് സിപിഐയുടെ വിമര്‍ശനം. ‘റവന്യു വകുപ്പ് അപ്രസക്തമായിരിക്കുന്നു’ എന്ന അര്‍ത്ഥം വരുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സിപിഐയെ ചൊടിപ്പിച്ചത്.
കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസീര്‍ദാര്‍, വില്ലേജ് ഓഫീസര്‍ ഇവരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പോസ്റ്റിലൂടെ അദ്ദേഹം കേരള സര്‍ക്കാരിന് ഉപദേശം നല്‍കുകയാണ്. ചെറിയ മനസ്സില്‍ നിന്നും പുറത്തുവരുന്ന വിവരക്കേടിന്റെ വിളയാട്ടമാണ് ഈ പോസ്റ്റെന്ന് കാര്യങ്ങള്‍ തിരിച്ചറിയുന്ന ആര്‍ക്കും ബോധ്യമാകും.
ഉദ്യോഗസ്ഥരുടെ ജോലിയും ശമ്പളവും എങ്ങനെ വേണമെന്ന് പരിശോധിക്കാന്‍ ശമ്പള പരിഷ്ക്കരണ കമ്മീഷനും നിലവിലുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ പരസ്യമായി വിഡ്ഢിത്തരം വിളമ്പാന്‍ ധനമന്ത്രിയുടെ ആഫീസിലെ ഒരു ജീവനക്കാരന് എന്താണ് അവകാശമെന്നും സി.ആര്. ജോസ് ചോദിക്കുന്നു.
ധനമന്ത്രി അറിഞ്ഞാണോ ഇദ്ദേഹം ഇങ്ങനെയൊരു സാഹസത്തിന് പുറപ്പെട്ടത് എന്നറിയില്ല. ധനമന്ത്രി അറിഞ്ഞല്ല ഈ പോസ്റ്റിട്ടിരിക്കുന്നതെങ്കില് ഈ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും ജോസ് പ്രകാശ് സമൂഹമാദ്ധ്യമ കുറിപ്പില്‍ പറയുന്നു.
ഒരു മുന്നണി സംവിധാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആ തിരിച്ചറിവ് ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ടാകണം. ഭരണസംവിധാനത്തില്‍ എന്തു മാറ്റവുമാകാം. അത് ആലോചിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ ഉപദേശം നല്കാന് മുന്‍ മുഖ്യമന്ത്രി വിഎസും മുന്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ട ഭരണ പരിഷ്ക്കാര കമ്മീഷന് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: