ബെംഗളൂരു: മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന നൗഷാദ് കാശിംജിയുടെ കൊലപാതകുമായി ബന്ധപ്പെട്ട് രാജ്യാന്തര കുറ്റവാളി രവിപൂജാരിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. രവി പൂജാരിയുടെ നിര്‍ദേശ പ്രകാരം 2009 ഏപ്രില്‍ ഒന്‍പതിന് മംഗളൂരു ഫാല്നീറിലെ അപ്പാര്‍ട്ട്മെന്റിന്റെ ബേസ്മെന്റില്‍ വച്ച് കാശിംജിയെ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
രവി പൂജാരി ഉള്‍പ്പെട്ട പഴയ കേസുകള്‍ അന്വേഷിക്കുന്ന ബെംഗളൂരു സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മംഗളൂരുവിലെത്തിയാണ് പോലീസ് കസ്റ്റഡിയിലുള്ള രവി പൂജാരിയെ ചോദ്യം ചെയ്തത്. മറ്റൊരു അധോലോക സംഘമായ ഡി കമ്പനിയെ നൗഷാദ് പ്രതിനിധീകരിക്കുന്നതിലുള്ള രവിപൂജാരിയുടെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്പതുവരെ വിദേശത്തു നിന്ന് പത്തിലധികം ഭീഷണികൊളുകള് നൗഷാദിനു ലഭിച്ചിരുന്നു. എന്നാല്‍, ഭീഷണി കോളുകളെ കുറിച്ച് കാശിംജി പോലീസിനെയോ സീനിയര്‍ അഭിഭാഷകനെയോ അറിയിച്ചിരുന്നില്ല.
കൊല്ലപ്പെട്ടതിനു ശേഷം പോലീസ് കാശിംജിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്താരാഷ്ട്ര ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ലഭിച്ചത്. അഭിഭാഷകന്റെ കൊലപാതകത്തില്‍ പൂജാരിയുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് മുതിര്‍ന്ന സിസിബി ഉദ്യോഗസ്ഥന് പറഞ്ഞു. പൂജാരി വിദേശത്തേക്ക് കടന്ന ശേഷം കുറ്റപത്രം സമര്‍പ്പിച്ച പൂജാരിയുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന മറ്റുകേസുകളും അന്വേഷണത്തിലാണ്.
ദക്ഷിണകന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളില്‍ പൂജാരി ഉള്‍പ്പെട്ട മറ്റു കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദക്ഷിണകന്നഡ ജില്ലയില്‍ 2007-2018വരെയുള്ള മുപ്പതിലധികം കേസുകളില്‍ പൂജാരി പ്രതിയാണ്. പൂജാരിക്കെതിരായ കേസുകളില്‍ ഭൂരിഭാഗവും കൊള്ളയടിക്കല്‍, വധഭീഷണി, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഒരു കൊലപാതക കേസിലും പ്രതിയാണ്. വധഭീഷണി മുഴക്കിയ 28 കേസുകളില്‍ 17-ല്‍ സി റിപ്പോര്‍ട്ടും ഒരു കേസില്‍ ബി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു കേസുകള്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണെന്നും
പ്രതികരിക്കാൻ ഇവിടെ എഴുതുക: