കൊല്ലം: ലോക പരിസ്ഥിതിദിനമായ ഇന്നലെ നാടെങ്ങും ഫലവൃക്ഷത്തൈകള്‍ നട്ട് സേവാഭാരതിയുടെ ഗ്രാമവൈഭവം…. നന്മയുടെ തണലൊരുക്കി സേവാഭാരതി.
സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത് ഏഴുലക്ഷം തൈകള്‍. കൊല്ലം നഗരത്തില്‍ 2000 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ക്വയിലോണ്‍ സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ:എസ്. അല്‍ഫോണ്‍സ് നിര്‍വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.മുരളീധരന് വൃക്ഷത്തൈകള്‍ കൈമാറി.
ഫാ: ജോ അലക്സ്, സേവാഭാരതി കൊല്ലം പ്രസിഡന്റ് ഡോ: പി. മോഹന്‍നായര്‍, സെക്രട്ടറി അഡ്വ. വേണുഗോപാല്‍, തേവള്ളി ഡിവിഷന് കൗണ്‍സിലര്‍ ബി.ഷൈലജ, നഗര്‍ കാര്യവാഹ് ഓലയില്‍ ഗോപന്, സേവാപ്രമുഖ് പി.വിജയന്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തെക്കടം ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: