കള്ളിക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സര്‍ക്കാരിന് നഷ്ടമായത് മൂന്നുലക്ഷത്തോളം രൂപ. നെയ്യാര്‍ഡാം ഫിഷറീസിന് കീഴിലെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന അലങ്കാര മത്സ്യമാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയത്.
മൂന്നു ലക്ഷത്തിലധികം രൂപയുടെ മത്സ്യം ഒലിച്ചു പോയതായി ഫിഷറീസ് പറയുന്നു. ഫിഷറീസ് കേന്ദ്രത്തിന് നടുവിലൂടെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഒലിച്ചു വരുന്ന തോട് നെയ്യാര്‍ കനാലിന് അടിയിലൂടെ ഒരു മീറ്റര്‍ വ്യാസമുള്ള രണ്ട് പൈപ്പിലൂടെയാണ് നെയ്യാറ്റിലേക്ക് പോകേണ്ടത്. ജലം ഒഴുകി പോകുന്നതിനു വേണ്ടി തോട് വൃത്തിയാക്കാത്തതും തോടിന് ഇരുകരയിലും നിന്ന പാഴ്മരങ്ങള്‍ രണ്ട് ദിവസം മുമ്പ് മുറിച്ച് തോട്ടില്‍ ഇട്ടതും കാരണം മഴപെയ്ത് വെളളം പൈപ്പില്‍ അടയുകയും വെള്ളം കെട്ടിനിന്ന് അലങ്കാര മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍ വെള്ളത്തിനടിയില്‍ ആവുകയും മത്സ്യം വെള്ളത്തിലൂടെ പുറത്തു ചാടുകയും ചെയ്തു.
എന്നാല്‍ നെയ്യാര്‍ നിറഞ്ഞു കവിയുമ്പോഴും അേക്വറിയം മുന്‍വര്‍ഷങ്ങളില്‍ വെള്ളത്തിനടിയില്‍ ആവാറുണ്ട്. വെള്ളപ്പൊക്കം വരുമ്പോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യത്തെ സംരക്ഷിക്കാനുള്ള സജ്ജീകരണം ഇവിടെ ഇല്ലാത്തതാണ് സംഭവത്തിന് കാരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജനത്തോടെ കൂടി 28 കോടി രൂപയുടെ പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: