ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ മേഖലകളുടെ കാര്യക്ഷമത വര്‍ധിക്കാനും സ്വയംപര്യാപ്തമാകാനും സാധിക്കുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 20ലക്ഷം കോടിയുടെ സാമ്പത്തിക സഹായത്തിലൂടെ രാജ്യത്തെ ഭൂമി, തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ആത്മനിര്‍ഭരമായ ഭാരതം എന്ന പ്രധാനമന്ത്രി മുന്നോട്ട് വച്ച പ്രയത്നം നാടിനെ ഒന്നിപ്പിക്കുന്നതാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞു. ആത്മവിശ്വാസത്തോടെ തന്നെ നമുക്ക് ലോകത്തെ നേരിടാന്‍ സാധിക്കും. സമഗ്രമായ മാറ്റമാണ് നമ്മള് ആഗ്രഹിക്കുന്നത്. അല്ലാതെ ചെറിയ ചെറിയ സഹായങ്ങളും മാറ്റങ്ങളുമല്ല. നമുക്ക് ഈ മഹാമാരി കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്’ നിര്‍മ്മല സീതാരാമന് ട്വിറ്ററിലൂടെ അറിയിച്ചു.
2001ലെ കച്ചിലെ ഭൂകമ്പത്തിലെ തകര്‍ന്ന ഗുജറാത്ത് ഉയര്‍ത്തെഴുന്നേറ്റത് ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. അതിനാലാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരതം എന്ന ആശയത്തിലൂടെ ജനങ്ങളുടെ കൂട്ടായ്മയില്‍ വിശ്വാസം ഊന്നിയിരിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: