Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റുവിന്റെ ഭരണഘടനാ ധ്വംസനങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മല സീതാരാമന്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 17, 2024, 05:15 am IST
in India

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഭരണഘടനയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തി രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.

ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന 1951ല്‍ ഭരണഘടനയില്‍ നെഹ്‌റു കൊണ്ടുവന്ന ആദ്യ ഭേദഗതി തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഭരണഘടനാ വിഷയത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല.

രാജ്യത്ത് ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിച്ചതെല്ലാം ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു. നെഹ്‌റു ഭരണകാലത്ത് പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ മജ്രൂഹ് സുല്‍ത്താന്‍ പുരിയേയും നടന്‍ ബല്‍രാജ് സാഹ്നിയേയും 1949ല്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് അതിന്റെ തെളിവാണ്. മില്ല് തൊഴിലാളികളുടെ യോഗത്തില്‍ നെഹ്‌റുവിനെതിരെ കവിത ചൊല്ലിയതായിരുന്നു മജ്രൂഹ് ചെയ്ത കുറ്റം. ആ ഭരണകാലത്ത് രാജ്യത്ത് നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും പുസ്തകങ്ങള്‍ നിരോധിക്കുകയും ചെയ്തു. നെഹ്റുവിനെപ്പറ്റി മൈക്കിള്‍ എഡ്വാര്‍ഡ് എഴുതിയ ജീവചരിത്രം 1975ല്‍ നിരോധിച്ചതും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും മകനെയും വിമര്‍ശിച്ചതിന്റെ പേരില്‍ കിസാ കുര്‍സീ കാ എന്ന സിനിമ നിരോധിച്ചതും ആരും മറന്നിട്ടില്ല, നിര്‍മല പറഞ്ഞു.

കുടുംബത്തിനായി ഇന്ദിരയും രാജീവും ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയവരാണ്. രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് നെഹ്രു കുടുംബത്തിന്റെ അധികാരം നിലനിര്‍ത്താനായിരുന്നു ഈ ഭേദഗതികള്‍. 1975ല്‍ ആര്‍ട്ടിക്കിള്‍ 392(എ) കൂട്ടിച്ചേര്‍ത്ത് ഭരണഘടനയിലെ 39-ാം ഭേദഗതി വഴി സ്ഥാപിച്ചത് പ്രധാനമന്ത്രിയുടെ നിയമനം രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്ന വ്യവസ്ഥയായിരുന്നു. ഷാബാനു കേസിലെ വിധി മറികടക്കാന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതി കോണ്‍ഗ്രസ് എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. കോണ്‍ഗ്രസ് 1986ല്‍ മുസ്ലിം വനിതകളുടെ വിവാഹമോചന നിയമം പാസാക്കിയപ്പോള്‍ ബിജെപി പാസാക്കിയത് മൂന്നിലൊന്ന് ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന നാരീശക്തി അധിനിയം ആണ്. രാജീവ് ഗാന്ധിക്ക് 426 ലോക്സഭാംഗങ്ങളും 159 രാജ്യസഭാംഗങ്ങളുമുണ്ടായിരുന്നിട്ടും വനിതാ സംവരണം നടപ്പാക്കാനുള്ള ധൈര്യമുണ്ടായില്ല, ധനമന്ത്രി പറഞ്ഞു.

ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വന്തം മക്കള്‍ക്ക് വരെ അന്നത്തെ കരിനിയമമായ മിസ എന്ന പേരിട്ടവര്‍ പ്രതിപക്ഷത്തുണ്ട്, ലാലുപ്രസാദ് യാദവിനെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അതേ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നിര്‍മല വിമര്‍ശിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സാകേത് ഗോഖലെ, ദേബാശിഷ് സാമന്തരേ, ഹര്‍ദീപ് സിങ് പുരി എന്നിവരും ഇന്നലെ സംസാരിച്ചു. ഇന്ന്് വൈകിട്ട് വരെയാണ് രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ച. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.

Tags: Nirmala SitharamanJawaharlal NehrurajyasabhaNehru's constitutional destructions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

തുടർച്ചയായ മൂന്നാം തവണയും ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷൻ; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.