മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആഗ്രഹ സാഫല്യത്തിനായി ദൈവിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. ഋണ ബാധ്യതകള്‍ ദൂരീകരിക്കപ്പെടും. നൂതന വ്യാപാര മേഖലകള്‍ കണ്ടെത്തണം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
ആത്മവിശ്വാസത്തോടെ കര്‍മമേഖല വിപുലീകരിക്കും. വാഗ്ദാനങ്ങള്‍ പലതും നിറവേറ്റേണ്ടിവരും. ജീവിത പങ്കാളിയുടെ സംതൃപ്തിക്കായി അധികമായി ധനവിനിയോഗം ചെയ്യും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
കലാ കായിക മത്സരങ്ങള്‍ക്കായി പരിശീലനത്തില്‍ ഏര്‍പ്പെടും. കുടുംബത്തില്‍ കൂടുതല്‍ സ്വസ്ഥതയും സന്തോഷവും നിലനില്ക്കും. ഗൃഹനി
ര്മാണത്തിനാവശ്യമായ പ്രാരംഭ നടപടികളില്‍ ഏര്‍പ്പെടും. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,
ആയില്യം
സജ്ജന പ്രീതിയും ദൈവാധീനവും നിലനില്ക്കും. ആഗ്രഹപൂര്‍ത്തീകരണത്തിനായി ആത്മീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടും. ധനാഗമനത്തിനായുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ വന്നുചേരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സാമ്പത്തിക ഉന്നതിയും കുടുംബ സമാധാനവും നിലനിര്‍ത്തും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങള്‍ പുനഃക്രമീകരിക്കും. വ്യാപാര, വിപണന മേഖല വിപുലീകരിക്കും. വാക്കു പാലിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഉപകാരം ചെയ്തുകൊടുത്തവരില്‍നിന്നും അനുകൂല ഫലം സിദ്ധിക്കും. കര്മമേഖലയില് നൂതന ആശയങ്ങള്‍ വച്ചു പുലര്‍ത്തും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ഗൃഹനിര്‍മാണത്തിനുള്ള ഭൂമി വാങ്ങും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരും. ജനസ്വാധീനം വര്‍ധിക്കും. സുഖ സൗകര്യത്തിനായി ധനവിനിയോഗം ചെയ്യും. സമകാലീന സംഭവങ്ങളില്‍നിന്നും മാറി നില്ക്കാന് മാനസിക പ്രേരണയുണ്ടാവും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വ്യാവസായിക ഉന്നതിക്കായി ഉന്നതരുടെ ഉപദേശം തേടും. അപകടങ്ങളില്‍ നിന്നും ദൈവാധീനത്താല്‍ രക്ഷപ്പെടും. ഉപജാപ വൃന്ദത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടും. കാലഹരണപ്പെട്ട പദ്ധതികള്‍ ഉപേക്ഷിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
തൊഴില്‍ മേഖലയിലെ പരാജയങ്ങള്‍ക്ക് വിദഗ്ധരുടെ ഉപദേശം തേടും. ആത്മവിശ്വാസം കൈവെടിയുകയില്ല. വാഹനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഒരേസമയം ഒന്നില്‍ കൂടുതല്‍ മേഖലയില്‍ വ്യാപരിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,
അവിട്ടം (1/2)
പ്രതികൂല സാഹചര്യങ്ങളഇല്നിന്നും ഒഴിഞ്ഞുമാറും. ചിരകാലാഭിലാഷങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കുവാന്‍ നി
ര്ബന്ധിതനാകും. കീഴ് ജീവനക്കാരുടെ വങ്കത്തരത്തിന് പഴി കേള്‍ക്കേണ്ടതായി വരും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
പ്രതിസന്ധി ഘട്ടങ്ങളില്‍ അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതാണ്. ബന്ധുസമാഗമത്താല് വാസഗൃഹം സന്തോഷ നി
ര്ഭരമാവും. പാദരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാവും. ആഗ്രഹിച്ച സ്ഥാപനത്തില്‍ ജോലി സ്ഥിരത ലഭ്യമാവും. വാഹനങ്ങളുടെ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കര്മമേഖലയില് കൂടുതല്‍ ശോഭിക്കുവാന്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: