തിരുവനന്തപുരം: റമദാന് നൊയമ്പ് നോക്കുന്നത് ആത്മഹത്യപരമാണെന്ന് അഭിപ്രായപ്പെട്ട ഡോ.ആരിഫ് ഹുസൈന് തെരുവത്തിന് നേരെ ഇസ്ലാമിക മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ആസൂത്രിതമായ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അസഭ്യവര്‍ഷത്തിനൊപ്പം കൊന്നുകളയുമെന്ന ഭീഷണിയും അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടത്തിയ ലൈവില്‍ ഇസ്ലാമിലെ ആചാര രീതിയായ നൊയമ്പ് അശാസ്ത്രീയവും ആത്മഹത്യാപരവുമാണെന്ന പരാമര്‍ശം ഡോ.ആരിഫ് ഹുസൈന് നടത്തിയത്. അതിനെ സമര്‍ഥിച്ചുള്ള പഠനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം. നൊയമ്പ് കാലത്ത് മൈഗ്രേന് ഉള്‍പ്പെടെയുളള തലവേദനകള്‍ കൂടിവരുന്നതായും അതിന്റെ കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് അശാസ്ത്രീയമായ നൊയമ്പാണെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കല്ലെറിഞ്ഞുകൊല്ലുമെന്ന തരത്തിലുള്ള ഭീഷണികള്‍ ലഭിച്ചിരിക്കുന്നത്.
ഹോമിയോപ്പതി ബിരുദധാരിയായ ഡോ.ആരിഫ് ഹുസൈന് ഹോമിയോപതിയെയും വിമര്‍ശിച്ചു കൊണ്ട്രംഗത്തു വന്നിട്ടുള്ള വ്യക്തിയാണ്. കാലാനുശ്രുതമായി മാറാത്ത ഒരു ചികിത്സാ രീതിയാണ് ഹോമിയോപ്പതി എന്നതായിരുന്നു അദേഹത്തിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: