സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ
ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ
മഹാരാഷ്ട്രയിലെ മഹാനായ സാമൂഹിക പരിഷ്കര്‍ത്താവായ ജ്യോതിറാവു ഫുലേ ഉപേക്ഷിതരുടേയും തൊട്ടുകൂടാത്തവരുടേയും, സ്ത്രീകളുടേയും അവസ്ഥ മെച്ചപ്പെടുത്താനായി കഠിനപ്രയത്നം നടത്തി. വിദ്യാഭ്യാസം വഴി, ഉപേക്ഷിതരായ ജനങ്ങളുടേയും സ്ത്രീകളുടേയുമെല്ലാം സ്ഥിതി മെച്ചപ്പെടുത്തുവാന്‍ തീര്‍ച്ചയായും സാധിക്കും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ദളിതരുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസത്തിനു വേണ്ടി വിദ്യാലയം തുറന്ന ആദ്യ സാമൂഹിക സേവകനായിരുന്നു ഇദ്ദേഹം. ഹണ്ടര്‍ കമ്മീഷന് മുന്നില്‍ നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസമെന്ന ആവശ്യമുന്നയിച്ചതും ജ്യോതിലാല്‍ ഫുലേ ആണ്. സാമൂഹിക സമത്വവാദിയായിരുന്ന ഇദ്ദേഹം തൊട്ടുകൂടായ്മയ്ക്ക് എതിരായി നിരന്തരം സംഘര്‍ഷം നടത്തി. ജനങ്ങള്‍ക്കിടയില്‍ വിശാല മാനവധര്മത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ യുഗാബ്ദം 4975 ല്‍ ‘സത്യശോധക് സമാജ്’ സ്ഥാപിച്ചു. വിധവകള്‍ നിര്‍ബന്ധ ശിരോമുണ്ഡനം ചെയ്യുക എന്ന വ്യവസ്ഥയെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. അനാഥബാലര്ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി ‘അനാഥാശ്രമ’വും ‘സൂതികാ ഗൃഹ’വും സ്ഥാപിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: