കൊല്ലം: ചന്ദനത്തോപ്പില്‍ ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള ബിജെപി മാര്‍ച്ചിനു നേരെ എസ്ഡിപിഐക്കാരുടെ വ്യാപകമായ കല്ലേറ്. സംഭവം കൈവിട്ടു പോകാതിരിക്കാന്‍ പോലീസ് ലാത്തിവീശി. പോലീസിന്റെ ഈ നടപടിയുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. പോലീസിനു നേരേ ആക്രോശിച്ച എസ്ഡിപിഐക്കാരനു നേരേ ലാത്തിവീശിയപ്പോള്‍ ഇയാള്‍ മുണ്ടും പറിച്ച് ഓടുന്നതാണ് ദൃശ്യങ്ങളില്‍. അടിവസ്ത്രത്തില്‍ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. സൂപ്പര്മാന് സുഡാപ്പിയുടെ ചന്ദനത്തോപ്പ് ഓട്ടം എന്ന രീതിയിലാണ് ഈ രംഗങ്ങള്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്.
ചന്ദനത്തോപ്പില്‍ നിന്ന് വൈകിട്ട് 5.30നാണ് കേരളപുരത്തേക്ക് ബിജെപി മാര്‍ച്ച് ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. മാര്‍ച്ചിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും നീക്കം നടത്തുന്നുെണ്ടന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് ഒഴിവാക്കണമെന്ന് അനൗദ്യോഗികമായി ബിജെപിനേതാക്കളോട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമംവസ്തുതയും യാഥാര്‍ഥ്യവും എന്നു പേരിട്ട് ജനജാഗരണ സദസ്സാണ് കേരളപുരത്ത് സംഘടിപ്പിച്ചത്. പരിപാടി ആരംഭിക്കും മുമ്പ് പോപ്പുലര്‍ഫ്രണ്ട്എസ്ഡിപിഐ അക്രമികള്‍ പ്രദേശത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകള്‍ ബലമായി അടപ്പിച്ചിരുന്നു.
പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ അക്രമികളുടെ കല്ലേറില്‍ ഒരു സ്ത്രീ അടക്കം മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. ഒരു പ്രവര്‍ത്തകന്റെ നില ഗുരുതരം. തലയ്ക്കേറ്റ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത ചിറക്കോണം അജയഭവനില്‍ സരിത (30), യുവമോര്‍ച്ച കുണ്ടറ മണ്ഡലംപ്രസിഡന്റ് തോട്ടുംകര മുകളുവിള വീട്ടില്‍ സനല്‍കുമാര്‍ (30), കുണ്ടറ സ്റ്റേഷനിലെ എഎസ്ഐ പ്രസന്ന കുമാര്‍, എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥരായ നിതിന്‍, പ്രണോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: