തിരുവനന്തപുരം: പമ്പയിലെ കാണിക്ക എണ്ണുന്നതിനിടയില്‍ പണാപഹരണം നടത്തിയ തിരുവനന്തപുരം ഉള്ളൂര്‍ ദേവസ്വത്തിലെ അസിസ്റ്റിന്റെ കമ്മീഷണര്‍ ജെ.വി. ബാബുവിനെതിരെയുള്ള ശിക്ഷാ നടപടികള്‍ ഒതുക്കിത്തീര്‍ക്കാന്‍ നീക്കം.
പമ്പയിലെ സ്പെഷ്യല്‍ ഓഫീസറായിരുന്ന ബാബു കഴിഞ്ഞ ഡിസംബര്‍ 26ന് കാണിക്ക എണ്ണുന്നതിനിടയില്‍ നോട്ടുകള്‍ മടിക്കുത്തിലേക്ക് മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് പണാപഹരണം നടത്തുന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് റിപ്പോര്‍ട്ട് നല്കി. എന്നാല്‍, കേസ് വീണ്ടും അന്വേഷണക്കണമെന്ന് വിജിലന്‍സ് എസ്പി ഷിബു ഉത്തരവ് ഇട്ടു. പുതിയ സംഘത്തെ വച്ച് നടത്തിയ അന്വേഷണത്തില്‍ പണാപഹരണം നടത്തിയെന്ന് കണ്ടെത്തി.
ഇത്തരത്തിലുള്ള കേസുകള്‍ കണ്ടെത്തിയാല്‍ ആദ്യം എക്സിക്യൂട്ടീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കണം. പോലീസ് കേസെടുത്ത് അന്വേഷിക്കും. സമാന്തരമായി ദേവസ്വം വിജിലന്‍സും അന്വേഷിക്കും. ബാബു ദേവസ്വം ബോര്‍ഡിലെ സിഐടിയു യൂണിയനില്‍പ്പെട്ട ആളായതിനാല്‍ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍. സസ്പെന്ഷന് നടപടിയില്‍ മാത്രം ഒതുക്കി വീണ്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് നടന്നുവരുന്നത്. ബോര്‍ഡിലെ സ്വാധീനം വച്ച് വരുമാനമുള്ള ക്ഷേത്രങ്ങളിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. അസംബ്ലി സമുച്ചയത്തിന് സമീപത്തുള്ള ഹനുമാന് ക്ഷേത്രത്തിലും ഗൗരീശപട്ടം ശിവക്ഷേത്രത്തിലും ബാബു ഓഫീസറായി ജോലി നോക്കിയിട്ടുണ്ട്. പമ്പ, മാളികപ്പുറം സ്പെഷ്യല്‍ ഓഫീസറായും സന്നിധാനത്തെ ഭണ്ഡാരം സപെഷ്യല്‍ ഓഫീസറായും നോക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: