മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധമുയരുന്നത് മലപ്പുറം ജില്ലയില്‍. ഇതിന്റെ കാരണം അന്വേഷിച്ചാല്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ധാരാളം അനധികൃത കുടിയേറ്റക്കാര്‍ മലപ്പുറത്തുണ്ട്. പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമടക്കം നിരവധി പേര് ഇവിടെ സുരക്ഷിതരാണ്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താമസിക്കുന്ന ഇവരുടെ പക്കല്‍ വ്യാജ ആധാര്‍ കാര്‍ഡ് വരെയുണ്ട്.
സപ്തംബറില്‍ എടവണ്ണയ്ക്കടുത്ത് പത്തപ്പിരിയം ചീനിക്കലിലുള്ള മുസ്ലിം പള്ളിയില്‍ നിന്ന് ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മദ്രസാധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാള്‍ പാക്കിസ്ഥാന് സ്വദേശിയാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പള്ളിയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടും ഒരു പ്രതിഷേധവുമുണ്ടായില്ല. പള്ളി അധികാരികളുടെ മൗനത്തില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.
2017 സപ്തംബര്‍ അഞ്ചിന് കൊണ്ടോട്ടി എടവണ്ണപ്പാറയില്‍ നിന്ന് 35 ബംഗ്ലാദേശികളെ പോലീസ് പിടികൂടിയിരുന്നു. പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് ഇവരില്‍ ഭൂരിഭാഗവും കഴിഞ്ഞിരുന്നത്. നിലമ്പൂരിലെ കുപ്രസിദ്ധമായ സലഫി കോളനിയെന്ന പാക് കോളനിയിലും ഇത്തരം അനധികൃത കുടിയേറ്റക്കാരുണ്ട്. എന്‍ഐഎ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മലപ്പുറത്തേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിന് കുറവുവന്നിട്ടില്ല.
ഇതരസംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കാനോ അവര്‍ എവിടെയുള്ളവരാണെന്ന് കണ്ടെത്താനോ പോലീസോ ജില്ലാ ഭരണകൂടമോ ശ്രമിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതിനിടെ, ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതായും പരാതിയുണ്ട്. മുസ്ലിം നാമധാരികള്‍ക്ക് മലപ്പുറത്ത് പെട്ടെന്ന് ജോലി ലഭിക്കുമെന്നതാണ് മതംമാറാന്‍ മിക്കവരെയും പ്രേരിപ്പിക്കുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും പോലീസും ബന്ധപ്പെട്ട വകുപ്പുകളും മനുഷ്യാവകാശ സംഘടനകളും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: