കൊച്ചി: ‘എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും വീട്’ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഭൂ അവകാശ സംരക്ഷണ കണ്വന്ഷന് സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു.
ഭൂ പരിഷക്കരണ നിയമം ഉണ്ടാക്കിയത് തോട്ടം ഉടമകളെ സംരക്ഷിക്കാനാണെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഭൂപരിഷ്ക്കരണ നിയമം കാലഹരണപ്പെട്ടതാണ്. രണ്ടാം ഭൂപരിഷ്ക്കരണപ നിയമം കൊണ്ടുവരണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനങ്ങളുടെ അറിവില്ലായ്മയും സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയുമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്രയധികം ഭൂരഹിതര്‍ കേരളത്തിലുണ്ടാകാന്‍ കാരണം. പണവും അധികാരവും ഉപയോഗിച്ച് ഏക്കര്‍ കണക്കിന് ഭൂമിയാണ് സംസ്ഥാനത്ത് കൈയേറിയിരിക്കുന്നത്. ആശയപരമായ അടിത്തറയും പിന്‍ബലത്തോടെയും ഭൂ അവകാശ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നാട്ട് കൊണ്ടുപോകണമെന്നും കുമ്മനം പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥത അധികാരത്തിന്റെ ചിഹ്നമാണെന്നും, അതു കൊണ്ട്തന്നെ അധികാരത്തിന്റെ ഭാഗത്താണ് ഭൂമി എന്നും കുമ്മനം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തികളെ കുമ്മനം രാജശേഖരന് ചടങ്ങില്‍ ആദരിച്ചു.പ്രകൃതി നിയമങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ ലംഘിക്കാത്ത വിധത്തില്‍ ജീവിതക്രമം രൂപപ്പെടുത്തണമെന്ന് ഡോ. എം.പി.മത്തായി പറഞ്ഞു. ഭൂമി ഒരു ജൈവാംശമാണ്. അതുകൊണ്ട് ഭൂമി സഹകരണത്തോടെ ഉപയോഗിക്കണം. ആധുനിക ശാസ്ത്രം ഭൂമിയെ ഉപഭോഗ വസ്തുവായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് ഭൂമിയെ നമ്മള് ചൂഷണം ചെയ്യുന്നത്. എന്നാല്‍ ഭാരത പൈതൃകം നമ്മെ പഠിപ്പിക്കുന്നത് മനുഷ്യന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഭൂമിയാണ് പ്രപഞ്ചത്തിലെ മഹാശക്തിയുടെ രൂപഭേദങ്ങളാണ് ഭൂമി, അതിനെ ആദരവോടെ സമീപിക്കണം. ഭൂമി ഈശ്വരന്റെതാണെന്ന മാനസികാവസ്ഥയിലേക്ക് സമൂഹത്തെ പരിവര്‍ത്തനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം കെ. ഗുപ്തന് കപിക്കാട് അധ്യഷനായി. വൈകിട്ട് നടന്ന സമാപന സമ്മേളനം ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷണന് ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്ക്കരണ നിയമം വന്നപ്പോള്‍ ഭൂമി ഇടയ്ക്ക് നിന്നവരുടെ കൈകളിലേക്കാണ് ചെന്നത്തിയതെന്ന് രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടന്ന ഭൂസമരങ്ങള്‍ എന്തുകൊണ്ട് സഫലമായില്ലെന്ന കാര്യം നാം തിരിച്ചറിയണം. സാമൂഹ്യ നവോത്ഥാനത്തിന് അടിസ്ഥാന ജനസമൂഹത്തെ അധികാര ശ്രേണിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന കണ്‍വീനര്‍ എസ്. രാമനുണ്ണി, ഹരി വെണ്ണിയൂര്‍, സുശി കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭൂദാനം നടത്തുന്നവര്‍ക്ക് രജിസ്ട്രേഷന് ഫീസ് ഒഴിവാക്കണമെന്ന് കണ്വന്ഷന് സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭൂ രഹിതരായ 174 പേര് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സമിതിയുടെ ഭാവി പരിപാടികളും കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്തു.’കാണം കൊടുത്തും ഓണം ഉണ്ണണമെന്ന’ ആഹ്വാനത്തോടെ കണ്വെന്ഷന് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: