കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യാര്‍ത്ഥികള്‍ കൂടിയായ അലന് ഷുഹൈബിനേയും താഹയേയും വെള്ളിയാഴ്ച്ച വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പന്തീരങ്കാവ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഉച്ചയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയില്‍ വിടും. മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകരരില്‍ നിന്നും പിടിച്ചതിന് സമാനമായ അലന് ഷുഹൈബില്‍ നിന്നും താഹയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ക്കായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്ന് അറിയിച്ചെങ്കിലും അത് തള്ളി.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈല്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഈ വിവരങ്ങള്‍ കൂടി ഉള്പെടുത്തിയാവും ചോദ്യം ചെയ്യല്‍. അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം പന്നിയങ്കര ലോക്കല്‍ ജനറല്‍ ബോഡി യോഗം അറിയിച്ചു. ഇരുവര്‍ക്കും മോവോയിസ്റ്റ് ബന്ധമുള്ലതായും ലോക്കല്‍ കമ്മിറ്റി സ്ഥിരീകരിച്ചിരുന്നു.
അലന്റേയും, താഹയുടേയും സിപിഐ മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: