കൊച്ചി: എന്തുവന്നാലും ശബരിമലയില്‍പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മാധ്യമങ്ങളോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. എന്തുവന്നാലും ശബരിമലയില്‍പോകും. പോലീസ് സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും തൃപ്തി ദേശായി പറഞ്ഞു. കൊച്ചിയില്‍പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധം മൂലം പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മണിക്കൂറായി ഇവര്‍ ആഭ്യന്തര ടെര്‍മിനലില്‍ ഇരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തൃപ്തിയോടു സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: