കാസര്‍കോട്: ഗുരുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ കാസറഗോഡ് ബന്തടുക്ക പനത്തടിയിലെ പുലിക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീശ്രീജ്ഞാനമന്ദിറിന് വേണ്ടി ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ബ്ലോക്ക് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്മാന് ചന്ദ്രസാബു ഉദ്ഘാടനം ചെയ്തു. ആര്‍ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ഘടകം മെമ്പറും ശ്രീശ്രീ ജ്ഞാനമന്ദിര്‍ ചെയര്‍മാനുമായ ഹരിദാസ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.വിജയകുമാരന്‍ നായര്‍, ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ റീജിണല്‍ സെക്രട്ടറി വിനോദ് പോതാവൂര്‍, ടീച്ചേര്‍സ് കോര്‍ഡിനേറ്റര്‍ ഡി.മോഹനന്, കോഴിക്കോട് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് രാക്ഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയ നിരവധിപേര്‍ ചടങ്ങില്‍ സംസാരിച്ചു. ചാരോത്ത് പറമ്പില്‍ രാമന്‍കുട്ടിനായരെ വേദിയില്‍ ആദരിച്ചു. സ്കൂളിന്റെ വാര്‍ഷികാഘോഷവും കലാപരിപാടികളും നടന്നു
പുലിക്കടവിലെ ചാരോത്ത് പറമ്പില്‍ രാമന്‍കുട്ടിനായര്‍ സൗജന്യമായി നല്കിയ ഭൂമിയില്‍ ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ 2010 മെയ് 31 ന് 125 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച പുലിക്കടവിലെ ശ്രീശ്രീ ജ്ഞാനമന്ദിറില് ഇപ്പോള്‍ 232 നിര്‍ധന വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായുണ്ട്. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റ ഇംഗഌഷ് സിലബസ് അനുസരിച്ചാണ് ഇവിടെ പഠനം നടക്കുന്നത്.
താഴെത്തട്ടിലുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ 1981 ലാണ് ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ത്യയില്‍ ശുഭാരംഭം കുറിച്ചത്.
ഒരു സ്കൂളില്‍ നിന്ന് തുടക്കം കുറിച്ച ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ന് 22 സംസ്ഥാനങ്ങളിലായി 618 സ്കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും അറുപത്തി ഏഴായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള സൗജന്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായി അവസരമൊരുക്കിയതായും ശ്രീശ്രീ ജ്ഞാനമന്ദിര്‍ ചെയര്മാന് ഹരിദാസ് മംഗലശ്ശേരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ ഉച്ചഭക്ഷണം, യാത്രാസൗകര്യം തുടങ്ങിയവയും പൂര്‍ണ്ണമായും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലും വാര്‍ഷികാഘോഷത്തിലും നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: