ഇരിട്ടി: വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷും ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ താഴെചൊവ്വ കസ്തൂരിച്ചാല്‍ സ്വദേശി മുഹമ്മദ് വസീമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കിളിയന്തറ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കര്‍ണാടകത്തില്‍ നിന്നും വാടകക്കെടുത്ത അള്‍ട്ടോ കാറില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന 240 വേദന സംഹാരി ഗുളികകളും കഞ്ചാവും, ഹാഷിഷുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എസ്.ക്ലമന്റിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. സുഹൃത്തുക്കളായ 3 പേരും പ്രതിക്കൊപ്പമുണ്ടായിരുന്നെങ്കിലും ഇവര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: