കൊച്ചി: ഡ്രൈവിങ് വിജ്ഞാന, പ്രായോഗിക പരീക്ഷകള്‍ വിജയിച്ചെങ്കിലും പലര്‍ക്കും ലൈസന്‍സ് കിട്ടുന്നില്ല. ഇതുമൂലം സാധാരണക്കാരും തൊഴിലന്വേഷകരും വിദേശത്തേക്കു പോകാന്‍ ശ്രമിക്കുന്നവരുമായ ആയിരങ്ങള്‍ കുഴങ്ങുന്നു. ലൈസന്‍സ് ലഭിക്കാന്‍ ഇപ്പോള്‍ രണ്ടു മാസം വരെ കാലതാമസം.
ലൈസന്‍സ് നല്കുന്നതില് രാജ്യവ്യാപകമായി ഒട്ടേറെ കൃത്രിമം കണ്ടെത്തിയിരുന്നു. അയോഗ്യര്‍ വണ്ടിയോടിക്കുന്നതുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ റോഡപകടങ്ങള്‍ കൂട്ടുന്നുവെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് റോഡ് ഗതാഗത നിയമ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ അഴിച്ചുപണി നടത്തി. പുതിയ നിയമം നടപ്പാക്കി. അത് ഫലവത്തായി.
ഇതിന്റെ ഭാഗമായി ലൈസന്‍സ് നല്‍കുന്നതിലെ അഴിമതിയും പിഴവും നീക്കാന്‍ കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി. കേന്ദ്ര ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സാരഥി എന്ന സോഫ്റ്റ്വേര്‍ വഴി ഡ്രൈവിങ് വിജ്ഞാനപരീക്ഷ ഓണ്‍ലൈനാക്കി. സംസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍നിന്ന് ലൈസന്‍സ് വിതരണം ചെയ്യുന്ന സംവിധാനമുണ്ടാക്കി. സംസ്ഥാനങ്ങള്‍ക്ക് ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താമെന്നും നിയമത്തില്‍ പറയുന്നു.
ഊരാളുങ്കല്‍ സൊസൈറ്റിയെയാണ് സംസ്ഥാനം ഇതിനായി ചുമതലപ്പെടുത്തിയത്. തുടക്കത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ എല്ലാം തകിടംമറിഞ്ഞു. ഇടപാടില്‍ ലാഭമില്ലെന്നതാണ് കാരണം.
ലൈസന്‍സ് ആധുനിക സുരക്ഷാമുദ്രകളോടെ ഓരോ ആര്‍ടിഒ ഓഫീസിലും ആവശ്യമായ യന്ത്രസംവിധാനവുമായി ചെന്ന് പ്രിന്റ് എടുത്ത് നല്‍കണമെന്നാണ് കരാര്‍. എന്നാല്‍, മാസത്തിലൊരിക്കല്‍ പോലും ഇവര്‍ ആര്‍ടിഒ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നില്ല. ലൈസന്‍സിന് കാലതാമമുണ്ടാകാന് കാരണവുമിതാണ്.
ഈ കാലതാമസം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ശ്രമമുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ഇൗ അവസരവും ചിലര്‍ വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: