കോട്ടയം: രണ്ട് മാസമായി കെടിഡിസി റിസോര്‍ട്ടില്‍ സിഐടിയു യൂണിയനില്‍പ്പെട്ട താത്ക്കാലിക തൊഴിലാളികള്‍ നടത്തിവന്ന സമരത്തെ തുടര്‍ന്ന് കുമരകത്തെ കെടിഡിസി മണ്‍സൂണ്‍ പാക്കേജില്‍ നിന്ന് ഒഴിവാക്കി.
പക്ഷിസാങ്കേതത്തില് പ്രവേശിക്കാനും കാഴ്ചകള്‍ കാണാനുമുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇത് മൂലം നഷ്ടമായത്. കുമരകത്തെ കെടിഡിസി റിസോര്‍ട്ട് അറ്റകുറ്റ പണിയ്ക്കായി അടച്ചതോടെ തണ്ണീര്‍മുക്കത്തെ റിസോര്‍ട്ടിലാണ് സഞ്ചാരികള്‍ക്കായി താമസമൊരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് ബോട്ടില്‍ കുമരകത്തേയ്ക്ക് കായല്‍ സവാരി പാക്കേജിലുണ്ട്. എന്നാല്‍ പക്ഷ്ി സങ്കേതം പാ്ക്കേജിലില്ല.
കെടിഡിസി റിസോര്‍ട്ട് നവീകരണത്തിനായി അടച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ ശുചീകരണം, ഗാര്‍ഡനിംഗ് എന്നിവ കരാറെടുത്ത ഏജന്‍സിയുടെ സേവനം അവസാനിപ്പിക്കാന്‍ കെടിഡിസി തീരുമാനിച്ചു. ഈ ഏജന്‍സിക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് എറണാകുളത്ത് തൊഴില്‍ നല്‍കാമെന്നും നിര്ദ്ദേളശം വച്ചു. എന്നാല്‍ സിഐടിയു യൂണിയനില്‍പ്പെട്ട താത്ക്കാലിക തൊഴിലാളികള്‍ ഇത് സ്വീകരിച്ചില്ല. പകരം കുമരകത്ത് തന്നെ തൊഴില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സമരത്തില്‍ എത്തിച്ചത്. സമരത്തെ തുടര്‍ന്ന് നവീകരണ ജോലികള്‍ തുടങ്ങിയില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പക്ഷിസങ്കേതത്തിലേക്കുളള സഞ്ചാരികളുടെ പ്രവേശനവും സമരം ചെയ്യുന്നവര്‍ തടഞ്ഞു. ഇതോടെ പല ടൂര്‍ ഓപ്പറേറ്റര്‍മാരും കുമരകത്തെ ഒഴിവാക്കാന്‍ തുടങ്ങി.
കുമരകത്തെ റിസോര്‍ട്ടിലെ മുറികളുടെ മോശം അവസ്ഥ മൂലം സ്ഥാപനം കുറച്ച് വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് റിസോര്‍ട്ട് നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 9 കോടി അനുവദിച്ചു. ഇതില്‍ മുറികള്‍ നന്നാക്കാന്‍ 5 കോടിയും ലാന്‍സ് സ്്കേപ്പിംഗിന് 4 കോടിയുമാണ് അനുവദിച്ചത്. എന്നാല്‍ സമരം മൂലം കരാറെടുത്തവര്‍ക്ക് പണി തുടങ്ങനായില്ല. ഒരു വര്‍ഷത്തേയ്ക്കാണ് റിസോര്‍ട്ട് അടച്ചിടാന്‍ തീരുമാനി്ച്ചത്.
പക്ഷിസങ്കേതത്തെ ഒഴിവാക്കുന്നത് ഭാവിയില്‍ വലിയ തിരിച്ചടിയാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെയുള്ളവ കാണാനും പഠിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ ഇവിടേയ്ക്ക് എത്താറുണ്ട്.
അതേ സമയം സി.ഐ.ടി.യു സമരം നാള്‍ക്കുനാള്‍ ശുഷ്ക്കമായികൊണ്ടുരിക്കുകയാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സമരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: