മല്ലപ്പള്ളി:പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ മഠത്തുംകടവില് പുതിയതായി നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിര്‍വ്വഹിച്ചു.
പാലത്തിന്റെ പുറമറ്റം ഭാഗത്തെ റോഡ് നിര്‍മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം സമ്മേളനത്തെ അറിയിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അന്നപൂര്‍ണാദേവി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മനുഭായി മോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി മാത്യു, കല്ലൂപ്പാറ പഞ്ചായത്ത് അംഗം സൂസന് തോമസ്, പുറമറ്റം പഞ്ചായത്ത് അംഗം ആശ ജയപാലന്, ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അലക്സ് കണ്ണമല, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോജി എം. ഏബ്രഹാം,ഹൈന്ദവ സേവാസമിതി പ്രസിഡന്റ് പി.എം.
ഉദയകുമാര്‍, എം.എസ്. സതീഷ്കുമാര്‍, രാധാകൃഷ്ണപ്പണിക്കര്‍, എം.ഡി. ദിനേശ്കുമാര്‍, രാജന് വരിക്കപ്ലാമൂട്ടില്‍, പാലം നിര്‍മാണ കമ്മിറ്റി രക്ഷാധികാരി ഇ.എന്‍. ഗോപാലകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ അജിത് പ്രസാദ്, ഇ.കെ. സോമന്, എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു, കെല് മാനേജിങ് ഡയറക്ടര്‍ ഷാജി എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: