കൊഴിഞ്ഞാമ്പാറ: സുപ്രീം കോടതി ഉത്തരവനുസരിച്ച് കള്ള്ഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം.
എരുത്തേമ്പതി പതിനൊന്നാം വാര്‍ഡിലെ മലയാണ്ടി കൗണ്ടനൂരിലാണ് കളള് ഷാപ്പിനായി ഷെഡു പണിയുന്നത്. നാട്ടുകാര്‍ സബ് കളക്ടര്‍ക്ക് പരാതി നല്‍കിയതായും നടപടി ഇതുവരെ എടുത്തിട്ടില്ലെന്നതുമാണ് ജനങ്ങളെ രോഷാകുലരാക്കിയത്.
ഇതിനെതിരെ ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രദേശവാസികള്‍ വണ്ണാമട, പൊള്ളാച്ചി പാതയില്‍ റോഡ് ഉപരോധിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും തഹസില്‍ദാര്‍ എത്തി തീരുമാനം പറയാതെ നാട്ടുകാര്‍ പിരിയില്ലെന്നറിയിച്ചു.
ബസ് റൂട്ട് ഇല്ലാത്ത ഇന്ദിരാ നഗര്‍, രാജീവ് നഗര്‍, വിനായഗര്‍ കോളനി, ഗാന്ധിനഗര്‍ എന്നീ എസ്.സി, എസ്.ടി കോളനിയിലേക്കുള്ള വഴിയിലാണ് കട സ്ഥാപിക്കുന്നത്. ഇവിടെങ്ങളില്‍ നിന്നും നടന്നാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്കും സ്ത്രീകള്‍ ജോലിക്കും പോകുന്നത്.
ജനവാസമല്ലാത്തതിനാല് തനിച്ച് ഇതുവഴി കടന്നു പോകാന്‍ ഭയക്കുന്നതായി സ്ത്രീകളും കുട്ടികളും പരാതിപ്പെടുന്നു.പതിനൊന്നരയോടെ തഹസില്‍ദാര്‍ ബി.സുധാകരന്, ഡെപ്യൂട്ടി താസില്ദാര് മാരായ ശരവണന്, സുഷമ എന്നിവര്‍ സ്ഥലത്തെത്തി.
എക്സൈസ് ഇന്‍സ്പെക്ടര്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ എന്നിവര്‍ക്ക് പരാതി നല്കാന് താസില്ദാര് പ്രതിഷേധക്കാരോട് നിര്‍ദേശിച്ചു. കൂടാതെ കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജി കുമാര്‍ കട ഉടമയോട് പണി നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: