കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതോടെ മത്സരം സംബന്ധിച്ചുളള ചിത്രം ഏതാണ്ട് തെളിഞ്ഞു കഴിഞ്ഞു. പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം ഇന്നാണ്. എന്നാല്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ മാത്രമേ മിക്കയിടത്തും പിന്‍വലിക്കാന്‍ സാധ്യതയുളളൂവെന്നതിനാല് ഇരുമുന്നണികളും ബിജെപി സ്ഥാനാര്‍ത്ഥികളും തമ്മിലുളള ത്രികോണ മത്സരമാണ് മിക്ക സ്ഥലത്തും നടക്കുക. ചിലയിടങ്ങളില്‍ യുഡിഎഫിലേയും എല്‍ഡിഎഫിലേയും ഘടകകക്ഷികള്‍ പരസ്പരം പോരടിക്കുകയും ചിലയിടത്ത് കോണ്‍ഗ്രസ്-ലീഗ് റിബലുകള്‍ മത്സര രംഗത്തുളളതിനാലും ചതുഷ്ക്കോണ-പഞ്ചകോണ മത്സരങ്ങളും നടക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടം തൊട്ട് ബിജെപി മുന്നേറ്റം മുന്നില്‍ കണ്ട മുന്നണികള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ പോയി വോട്ട് തട്ടാനുളള ശ്രമത്തിലാണ്. ബിജെപിയാവട്ടെ അഴിമതിയും വികസനമാണ് വിഷയമാക്കിയത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ യുപിയിലും മറ്റും നടന്ന നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ചര്‍ച്ചയാക്കി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ട് തട്ടാനാണ് ശ്രമം.
കര്‍ണ്ണാടകയില്‍ നടന്ന കല്‍ബുര്‍ഗിയുടെ കൊലപാതകവും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയില്‍ നടന്ന നരേന്ദ്ര ദബോള്‍ക്കറുടെ കൊലപാതകവും ദാദ്രിയില്‍ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകവും അടക്കം കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെയും ബിജെപി ഇതര സര്‍ക്കാറുകളുടെയും കൊളളരുതായ്മകൊണ്ട് സംഭവിച്ച സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ബിജെപി സര്‍ക്കാരില്‍ ആരോപിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനുമുളള നീക്കമാണ് മുന്നണികള്‍ നടത്തുന്നത്.തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ച എസ്എന്‍ഡിപിയേയും വെളളാപ്പളളിയേയും അടച്ചാക്ഷേപിച്ച് എസ്എന്‍ഡിപിയുടെ അണികളെ പിന്തിരിപ്പിക്കാനുളള സിപിഎമ്മിന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പില്‍ തുറന്നുകാണിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: