മലപ്പുറം: വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലാക്കി വോട്ടെടുപ്പ് അട്ടിമറിച്ച 114 ബൂത്തുകളിലേക്കുള്ള പോളിംഗ് തുടങ്ങി. മലപ്പുറത്തെ 105ഉം തൃശൂരിലെ ഒന്‍പതും ബൂത്തുകളിലാണ് വോട്ടെടുപ്പ്. എല്ലായിടത്തും വീഡിയോ ചിത്രീകരണവും ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്ലിം ലീഗുകാരാണ് സംഭവത്തിനു പിന്നിലെന്നാണ് വ്യാപകമായ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പന്‍തോല്‍വി ഭയന്ന അവര്‍ മൂന്നൂറിലേറെ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ കേടാക്കുകയായിരുന്നുവെന്നാണ് സംശയം. സംഭവത്തിനു പിന്നില്‍ അട്ടിമറിയ്ക്കുള്ള ആസൂത്രിത പദ്ധതിയുണ്ടെന്ന് സാങ്കേതിക വിദഗ്ദ്ധരും വിശദീകരിക്കുന്നു.
യന്ത്രത്തകരാറിന് പിന്നില്‍ അട്ടിമറിയെന്ന് സംശയമെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തതാണ് ഇത്തരത്തിലുള്ള അട്ടിമറി. മുസ്ലിം ലീഗിന്റെ ചിഹ്നമായ കോണിയൊഴിച്ച് ഒരു ചിഹ്നത്തിലുമുള്ള ബട്ടണുകള്‍ അമര്‍ത്താന്‍ കഴിയാത്തവിധം മെഷീനുകള്‍ തകരാറിലാക്കി. അവ പശ വച്ചും സെലോ ടേപ്പുകള്‍ ഒട്ടിച്ചും കടലാസ് തിരുകിയും പ്രവര്‍ത്തിക്കാതാക്കി.
പലയിടങ്ങളിലും മൂന്നുമണിക്കൂര്‍ വരെ വോട്ടിങ് സ്തംഭിച്ചു. കോണ്‍ഗ്രസ്- മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നടക്കുന്ന സ്ഥലങ്ങളിലാണ് വ്യാപകമായി യന്ത്രങ്ങള്‍ കേടായത്. ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, ചീക്കുഴി, വെട്ടം, ആനക്കയം, പാണ്ടിക്കാട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, തവനൂര്‍, മാറഞ്ചേരി, കരുളായി, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ ആദ്യം കണ്ടെത്തിയത്.
15 മുതല്‍ 20 വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞ ശേഷമാണ് വോട്ടിങ് യൂണിറ്റുകളില്‍ തകരാറുണ്ടായത്. ഒരു ബട്ടണ്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ് ഇറര്‍ എന്ന തകരാറാണുണ്ടായത്. ബാഹ്യ ഇടപെടല്‍ മൂലമേ ഇതുണ്ടാകുവെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. റീപോളിങിന് ശേഷം അന്വേഷണം തീരുമാനിക്കും.
ചില ബൂത്തുകളില്‍ ഇന്നലെത്തന്നെ പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിങ് തുടര്‍ന്നു . ബാക്കി സ്ഥലങ്ങളിലാണ് റീ പോളിങ് . യന്ത്രത്തകരാറിനെക്കുറിച്ച് മലപ്പുറം കലക്ടര്‍ കൃത്യമായി വിവരം നല്‍കാത്തതില്‍ കമ്മിഷന് കടുത്ത അതൃപ്തി അറിയിച്ചു . കലക്ടറോട് സമഗ്ര റിപ്പോര്‍ട്ടിന് അന്ത്യശാസനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: