തൊടുപുഴ: ഹൈറേഞ്ചിന്റെ ഹൃദയതാളങ്ങളേറ്റുവാങ്ങി മുന്നേറിയ വിമോചന രഥം ഇന്നലെ വൈകിട്ട് തൊടുപുഴയിലെത്തി. തൊടുപുഴ നിയോജകമണ്ഡലത്തിന്റെ കവാടമായ മുട്ടം ശങ്കരപ്പിള്ളിയില്‍ നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യാത്രാനായകന് കുമ്മനം രാജശേഖരനെ ചരിത്രമുറങ്ങുന്ന തൊടുപുഴയുടെ മണ്ണിലേക്ക് ആനയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അമ്മമാരും ബൈക്കുമായി യാത്രയെ സ്വീകരിക്കാന്‍ ഒപ്പം ചേര്‍ന്നു.
തൊടുപുഴ നഗരം കണ്ടതില്‍ വച്ച് ഏറ്റവും ജനപങ്കാളിത്തമുള്ള യാത്ര വൈകിട്ട് ഏഴ് മണിയോടെ കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള മാരാര്‍ജി നഗറിലെത്തി. ഭാരത്മാതാ കീ ജയ്, ബിജെപി കീ ജയ്, കുമ്മനം രാജേട്ടന് കീ ജയ്… മാരാര്‍ജി നഗറില്‍ സ്ഥലം പിടിച്ച പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ന്നു. ഞൊടിയിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ടും അനുഭാവികളെക്കൊണ്ടും സമ്മേളന നഗരി നിറഞ്ഞു. ഒരു പൂരത്തിന്റെ പുരുഷാരം. അതായിരുന്നു സമ്മേളന നഗരി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്ത്തരുടെയും സ്വീകരണം ഏറ്റ് വാങ്ങി രാജേട്ടന് പ്രഭാഷണത്തിലേക്ക് കടന്നു.
ബിജെപിയെ ജനം നെഞ്ചിലേറ്റിയെന്നതിന് തെളിവാണ് യാത്രില്‍ ജനപങ്കാളിത്തം വര്‍ദ്ധിക്കാന്‍ കാരണം. ജീവിത ഗന്ധിയാണ് ഈ യാത്ര. ഇത് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇത് മനസിലാക്കിയ ഇടത്-വലത് മുന്നണികള്‍ ബിജെപിയെയും ബിജെപി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കുമ്മനം പറഞ്ഞു. സിപിഎം മതേതരത്വത്തെ പ്രസംഗിക്കാനുള്ള സംഗതിയായാണ് ഉപയോഗിക്കുന്നത്. നാട്ടില്‍ കലാപം ഉണ്ടാക്കുക എന്നാണ് സിപിഎമ്മിന്റെ രീതി. ബിജെപി ആഗ്രഹിക്കുന്നത് മാനവ മൈത്രിയാണ്.
മതേതരത്വം ബിജെപിയുടെ മുദ്രാവാക്യമല്ല, മറിച്ച് ജീവിത രീതിയാണെന്നും കുമ്മനം പറഞ്ഞു. കേരളത്തിലെ എല്ലാ കലാപക്കേസുകളുടെ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാന്‍ സിഎമ്മിന്റെ തനിനിറം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: