പാലക്കാട്: മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എസ് എസ് എ യില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഓഫീസ് ജീവനക്കാര്‍ക്ക് നിയമാനുസൃതമുള്ള ശമ്പളവും ഉദ്യോഗകയറ്റവും ലഭിക്കുന്നില്ലെന്ന് പരാതി.
ബിടെക്, എംസിഎ, ബി-കോം വിത്ത് ടാലി തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകളാണ് സര്‍ക്കാറിന്റെ കനിവും കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ശമ്പളവര്‍ദ്ധനവ് ലഭിക്കേണ്ടതായിരുന്നുവെങ്കിലും അതു ഉണ്ടായില്ല.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ കരാര്‍ ജീവനക്കാരായതിനാല്‍ ഈ മാര്‍ച്ച് 30ഓടെ അവരെ പിരിച്ചുവിടുകയും പുതിയ ആളുകളെ നിയമിക്കുമ്പോള്‍ പുതുക്കിയ ശമ്പളം നല്‍കാനുമാണ് സര്‍ക്കാറിന്റെ നീക്കം. ഇവര്‍ക്ക് യഥാക്രമം 20,000,16,000 എന്നിങ്ങനെയാണ് ലഭിക്കുന്ന തുക. പക്ഷേ 2016 ഏപ്രില്‍ മുതല്‍ ഇവര്‍ക്ക് അത് 30,000,23,000 എന്നിങ്ങനെയുള്ള തുകകള്‍ ലഭിക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും യാതൊരുഫലവുമുണ്ടായില്ല.
കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ എസ്എസ്എ ക്ക് കീഴില്‍ ജോലിചെയ്യുന്ന ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകര്‍ക്ക് മുന്‍കാല്യ പ്രാബല്യത്തോടെ നല്കാന് സര്‍ക്കാര്‍ തീരുമാനമായി.
അതോടൊപ്പം പുതുതായി നിയമിതരാവുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് ഇത് ലഭിക്കുകയും ചെയ്യും.ഭരണാനുകൂല അധ്യാപക സംഘടനയുടെ പിന്‍ബലമാണ് ഇതിനു കാരണം. ഇതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 നകം ഇവര്‍ക്ക് അര്‍ഹതപ്പെട്ട വേതനം മുന്‍കാല പ്രബാല്യത്തോടെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: