മാനന്തവാടി: പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പ് നൽകി വയനാട്ടിലെ ആദ്യ സമ്പൂർണ്ണ രോഗപ്രതിരോധ കുത്തിവെപ്പ് ഗ്രാമമായ തിരുനെല്ലിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം 25 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പരിപാടി ഉദ്ഘാടനവും പഞ്ചായത്ത് തല പ്രഖ്യാപനവും ഒ.ആർ.കേളു എം. എൽ.എ നിർവ്വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിക്കും. ഡി.എം. ഒ ഡോ. വി ജിതേഷ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ലിജാസ്, ഡോ. കെ.എസ്. അജയൻ, പി.വി. ബാലകൃഷ്ണൻ, യു.കെ. കൃഷ്ണൻ, കെ. പ്രസീത, രവീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: