കല്‍പ്പറ്റ: രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് 25ന് നടത്തുന്ന ബഹുജന ബൈക്ക് റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫ്രീഡം ടൂ മൂവ് യുവജന കൂട്ടായ്മ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12.30ന് മുത്തങ്ങ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ നിന്ന് തുടങ്ങി 3 മണിയോടെ കല്‍പ്പറ്റയില്‍ സമാപിക്കുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, നഗരസഭാ അധ്യക്ഷന്മാരായഉമൈബ മൊയ്തീന്‍കുട്ടി, സി.കെ സഹദേവന് എന്നിവര്‍ പങ്കെടുക്കും. ഗതാഗത തടസ്സമുണ്ടാക്കാതെയാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച് പരസ്പരം മറിക്കടക്കാതെയാണ് നൂറുകണക്കിന് ബൈക്കുകള്‍ അണിനിരക്കുന്ന റാലി നടക്കുന്നത്. റാലി മുത്തങ്ങ അതിര്‍ത്തിയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
രാത്രിയാത്ര നിരോധനം നീക്കി കിട്ടുന്നതിനായി കേന്ദ്ര-കര്‍ണ്ണാടക സര്‍ക്കാറുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതാണ് റാലിയിലൂടെ ആവശ്യപ്പടുന്നത്. സൂപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ അനുകൂലമാകുന്നതിന് ആവശ്യമായ നടപടികളും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഉണ്ടാകണം. നിരോധനം നീക്കികിട്ടുന്നതിനായി പതിനായിരങ്ങളെ അണിനിരത്തി ഫ്രിഡം ടൂ മൂവ് നടത്താനിരുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ത്ഥം ദേശീയപാതയില്‍ റാലി കടുന്ന പോകുന്ന ടൗണുകളില്‍ വളന്റിയര്‍മാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. നഗരസഭകളിലും, പഞ്ചായത്തുകളിലും, വാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. എം.എല്‍.എമാരും, എം.പിമാരും പങ്കെടുക്കുന്ന ജനകീയ കണ്വെന്ഷന് നടത്തുമെന്ന് അവര്‍ അറിയിച്ചു. സമര പരിപാടികളടെ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം പേരുടെ ഒപ്പ്ശേഖരണം തുടരുകയാണ്. അരലക്ഷത്തിലധികം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കുമെന്നും, ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9400807969 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.പത്ര സമ്മേളനത്തില്‍ സഫീര്‍ പഴേരി, സക്കറിയ വാഴക്കണ്ടി, യഹിയ ചേനക്കല്‍, ടോം ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: