മാനന്തവാടി:വടേരി ശിക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം തുടങ്ങി. ഫെബ്രുവരി 22, നു വിവിധ പൂജകൾ നടത്തി. 23- നു രാത്രി ഒൻപതിനു ശിവരാത്രി വിശേഷാൽ പൂജകൾ നടത്തും. വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് വയനാട് സത്യസായി സേവാ സമിതിയുടെ ഭജന. എട്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ. എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ അധ്യക്ഷത വഹിക്കും. ബാലഗോകുലം ജില്ലാ അധ്യക്ഷൻ കെ.ടി. സുകുമാരൻ ആധ്യാത്മിക പ്രഭാഷണം നടത്തും.
രാത്രി പത്തിനു കോഴിക്കോട് നാട്യാലയ നൃത്ത വിദ്യാലയത്തിന്റെ സ്പെഷ്യൽ ഇഫക്ടിങ് ഡാൻസ് വിസ്മയം ‘ശിവമയം’. 12- നു മാനന്തവാടി കാവ് നാടൻപാട്ട് കലാസമിതിയുടെ നാടൻപാട്ടുകൾ. രണ്ടു മണിക്ക് ഡിജിറ്റൽ ഡ്രാമ ‘നാട്യാലയം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: